ETV Bharat / bharat

Specialties Of Special Session Of Parliament പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം; പ്രത്യേകതകള്‍ എന്തെല്ലാം?

No Agenda For Special Session സെപ്‌റ്റംബര്‍ ഒന്‍പതിനും പത്തിനും ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ജി20 ഉച്ചകോടിക്ക് (G20 Summit) ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഔദ്യോഗിക അജണ്ടകള്‍ ഇല്ല.

special session of parliament  special session  specialties  No Agenda For Special Session  G20 Summit  pralhad joshi  പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം  ജി20 ഉച്ചകോടി  പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യ  പ്രള്‍ഹാദ് ജോഷി
Specialties Of Special Session Of Parliament
author img

By ETV Bharat Kerala Team

Published : Sep 2, 2023, 10:58 PM IST

Updated : Sep 6, 2023, 10:54 PM IST

ഓഗസ്‌റ്റ് 31, 2023, പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യയുടെ (I.N.D.I.A) യോഗം ചേരുകയും ചിലര്‍ വൈകി രക്ഷാബന്ധന്‍ ആഘോഷിക്കുകയും ചെയ്‌തിരുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചത് (Special session of parliament). സെപ്‌റ്റംബര്‍ 18 മുതല്‍ 22 വരെയാണ് സമ്മേളനം നടക്കുക. സെപ്‌റ്റംബര്‍ ഒന്‍പതിനും പത്തിനും ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ജി20 ഉച്ചകോടിക്ക് (G20 Summit) ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഔദ്യോഗിക അജണ്ടകള്‍ ഇല്ല.

അമൃത് കാലത്തിനിടയില്‍ പാര്‍ലമെന്‍റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി (pralhad joshi) അറിയിച്ചിരുന്നു. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം വിളിക്കുന്നത് സാധാരണഗതിയിലുള്ള കാര്യമാണ്. ഇത് ഭരണഘടന വിരുദ്ധമല്ല.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 85 പ്രകാരം ഉദ്ദേശിക്കുന്ന സമയങ്ങളില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളെയും വിളിച്ചു ചേര്‍ക്കുവാനുള്ള അധികാരം രാഷ്‌ട്രപതിക്കാണുള്ളത് (President). എന്നാല്‍, ഒരു സമ്മേളനം നടന്ന ശേഷം ആറ് മാസത്തിനിടയില്‍ വിളിച്ചു ചേര്‍ക്കുവാന്‍ പാടുള്ളതല്ല. മാത്രമല്ല, അടുത്ത സമ്മേളനം എന്നെന്ന് നിലവില്‍ ചേരുന്ന സമ്മേളനത്തിന്‍റെ ആദ്യ സിറ്റിങ്ങില്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍, ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍, ശരിയായ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ വേണ്ടിയല്ലാതെ ചില ചരിത്ര സംഭവങ്ങള്‍ ആഘോഷിക്കാനും പ്രതിപാദിക്കാനുമായി മാത്രം സഭയുടെ പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തതായി കാണാം. 1962 നവംബര്‍ 8, 9 തീയതികളില്‍ അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനം ഇന്ത്യ-ചൈന യുദ്ധത്തിന്‍റെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു. ഡോ. ബിആര്‍ അംബേദ്‌കറുടെ 125-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 2015 നവംബര്‍ 26, 27 തീയതികളിലും പ്രത്യേക സമ്മേളനം നടന്നിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടന ശില്‍പിയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്‌ത പരിപാടികളുടെ ഭാഗമായിട്ടായിരുന്നു അന്ന് ഇരു സഭകളിലും രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം ചേര്‍ന്നത്. ഭരണഘടനയോടുള്ള ഭരണ വ്യവസ്ഥയുടെ പ്രതിബദ്ധത ചര്‍ച്ച ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതേവര്‍ഷം തന്നെ ഡോ. അംബേദ്‌കറുടെ ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്‍റെ ആശയങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് നവംബര്‍ 26ന് ഭരണഘടന ദിനമായും ഭാരതസര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി.

പിന്നീടും പലതവണ സഭയുടെ പ്രത്യേക സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ സ്‌മരണയില്‍ 1997 ഓഗസ്റ്റ് 26 മുതല്‍ സെപ്‌റ്റംബര്‍ 1 വരെ ആറ്‌ ദിവസത്തെ പ്രത്യേക സമ്മേളനം നടന്നിരുന്നു. ചരക്ക് സേവന നികുതി (ജിഎസ്‌ടി) നിയമം 2017 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ 30ന് ലോക്‌സഭയും രാജ്യസഭയും സംയുക്തമായി പാര്‍ലമെന്‍ററി സമ്മേളനം ചേര്‍ന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 1947 ഓഗസ്റ്റ് 14, 15 തീയതികളിലാണ് ആദ്യത്തെ ആഘോഷ സമ്മേളനം നടന്നത്.

1992 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചും അതേവര്‍ഷം ഓഗസ്റ്റ് 14, 15 തീയതികളില്‍ സ്വാതന്ത്ര്യത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടും പ്രത്യേക സെഷനുകള്‍ ചേര്‍ന്നിട്ടുണ്ട്. നിലവില്‍ ചേരാനിരിക്കുന്ന പ്രത്യേക സെഷനോട് ഏറ്റവും അടുത്തുകിടക്കുന്ന പ്രത്യേക സമ്മേളനം 1997 ഓഗസ്റ്റില്‍ നടന്ന ആറു ദിവസത്തെ പ്രത്യേക സമ്മേളനമാണ്. സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ പ്രത്യേക സെഷനുകള്‍.

ജി 20 രാജ്യങ്ങളിലെ പാര്‍ലമെന്‍റേറിയന്‍മാരുടെ സാന്നിധ്യത്തില്‍, ഗണേശോത്സവത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടും അനുബന്ധിച്ച്, പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നടക്കുന്ന പ്രത്യേക സെഷന്‍ എന്നിങ്ങനെ വരാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെ അടയാളപ്പെടുത്തിയേക്കാം. പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട പാര്‍ലമെന്‍റ്കാര്യ മന്ത്രി ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷം കിണഞ്ഞു പരിശ്രമിക്കുകയും യോഗങ്ങള്‍ ചേരുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, പ്രത്യേക സമ്മേളന പ്രഖ്യാപനം പ്രതിപക്ഷത്തിന് കല്ലുകടിയാകുമെന്നതില്‍ സംശയമില്ല.

പാര്‍ലമെന്‍റിലെ വനിത സംവരണം പോലുള്ള ചില സുപ്രധാനമായതും എന്നാല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ പോന്നതുമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. എന്നാല്‍, 'ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശത്തിന്‍റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കീഴില്‍ പാനല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഇതാകും ചര്‍ച്ച വിഷയം എന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. നേരത്തെയും ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് ആശയത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1983 മുതല്‍ ഈ വിഷയം ചര്‍ച ചെയ്യപ്പെടുന്നുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2018ല്‍ ലോ കമ്മിഷന്‍, തെരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിന് മൂന്ന് സാധ്യകള്‍ പരാമര്‍ശിച്ച് കൊണ്ട് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.

പ്രസ്‌തുത ആശയത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും അവിടെ നില്‍ക്കട്ടെ, ഇത് നടപ്പിലാക്കണമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ധാരാളം ഭേദഗതികള്‍ വരുത്തേണ്ടതുണ്ട് എന്നതും കാണണം. അതിനാല്‍ തന്നെ ഈ ആശയം നടപ്പിലാക്കുക എന്നത് അത്ര എളുപ്പമാകില്ല. ഭരണഘടന ഭേദഗതി എന്നത് ആര്‍ട്ടിക്കിള്‍ 83 (സഭകളുടെ കാലാവധി), ആര്‍ട്ടിക്കിള്‍ 85 (ലോക്‌സഭയുടെ പിരിച്ചുവിടല്‍), ആര്‍ട്ടിക്കിള്‍ 172 (സംസ്ഥാന നിയമ സഭകളുടെ കാലാവധി), ആര്‍ട്ടിക്കള്‍ 174 (സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടല്‍), ആര്‍ട്ടിക്കിള്‍ 356 (ഭരണഘടന യന്ത്രങ്ങളുടെ പരാജയം), പത്താം ഷെഡ്യൂള്‍ (പോരായ്‌മയില്‍ നിന്നുണ്ടാകുന്ന എല്ലാ അയോഗ്യതകളും ആറുമാസത്തിനുള്ളില്‍ പ്രിസൈഡിങ് ഓഫിസര്‍ തീര്‍പ്പാക്കുമെന്ന് ഉറപ്പാക്കല്‍) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാന നിയമനിര്‍മാതാക്കളില്‍ പകുതിയില്‍ കുറയാതെ ഭേദഗതി അംഗീകരിക്കണം എന്നതും പ്രധാനമാണ്.

നിമയങ്ങളിലെ ഭേദഗതികള്‍ക്ക്, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 2 (സമകാലികമായ തെരഞ്ഞെടുപ്പ് എന്നതിന് നിര്‍വചനം ചേര്‍ക്കല്‍), സെക്ഷന്‍ 14, 15 (പൊതു, സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം) തുടങ്ങിയവയില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അവിശ്വാസ പ്രമേയം എന്നത് അവിശ്വാസത്തിന് മേലുള്ള വോട്ട് നിര്‍മാണ പ്രമേയം എന്നാക്കണമെങ്കില്‍ ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും നടപടി ക്രമങ്ങളും പെരുമാറ്റ ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ട്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രാഷ്‌ട്രീയ സമവായം ഉണ്ടാക്കുന്നതിന് ചില സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ നിയമസഭകളുെട നിബന്ധനകള്‍ വെട്ടിച്ചുരുക്കാനും പ്രാദേശിക സ്വത്വങ്ങള്‍ ഉപേക്ഷിക്കാനും തയാറാകുക എന്നതാണ് ഒരുപക്ഷേ ഏറ്റവും വലിയ ബുദ്ധിമുട്ട്.

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുക എന്നതാണ് സാധ്യമായ ഒരു വഴി. 2024ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര പോലുള്ള സംസ്ഥാനങ്ങളെ യോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കാം. അങ്ങനെയെങ്കില്‍ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന മഹത്തായ ആശയത്തിലേക്ക് നീങ്ങുന്നതിനുള്ള ഒരു ചെറിയ ചുവടുവയ്‌പ്പായി ഇതിനെ അടയാളപ്പെടുത്താം. അന്താരാഷ്‌ട്ര തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി, ഇന്തോനേഷ്യ, പോളണ്ട്, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞടുപ്പ് സമ്പ്രദായം പിന്തുടരുന്നവയാണ്. എന്തു തന്നെ ആയാലും വരുന്ന അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്, അതുവരെ ഊഹാപോഹങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുക തന്നെ ചെയ്യും.

Last Updated : Sep 6, 2023, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.