ഹൈദരാബാദ് : മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകളുമായി റെയില്‍വേ (Sabarimala Special Trains). ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിന് വേണ്ടി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. തെലങ്കാനയില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന സര്‍വീസുകളാണിത് (Telangana Sabarimala Special Train Services).
സെക്കന്തരാബാദ് - കൊല്ലം സ്പെഷ്യല്‍ | നവംബര്‍ 26 ഡിസംബര്‍ 3 |
കൊല്ലം - സെക്കന്തരാബാദ് സ്പെഷ്യല്‍ | നവംബര്‍ 28 ഡിസംബര്‍ 5 |
നര്‍സാപുര്‍ - കോട്ടയം സ്പെഷ്യല്‍ | നവംബര്‍ 26 ഡിസംബര്‍ 3 |
കോട്ടയം - നര്‍സാപുര്‍ സ്പെഷ്യല്‍ | നവംബര്‍ 27 ഡിസംബര്‍ 4 |
കാചിഗുഡ - കൊല്ലം സ്പെഷ്യല്‍ | നവംബര്‍ 22, 29 ഡിസംബര്‍ 6 |
കൊല്ലം - കാചിഗുഡ സ്പെഷ്യല്‍ | നവംബര്‍ 24 ഡിസംബര്‍ 1,8 |
കാക്കിനഡ - കോട്ടയം സ്പെഷ്യല്‍ | നവംബര്‍ 23, 30 |
കോട്ടയം - കാക്കിനഡ സ്പെഷ്യല്‍ | നവംബര്‍ 25 ഡിസംബര്‍ 2 |
സെക്കന്തരാബാദ് - കൊല്ലം സ്പെഷ്യല്‍ | നവംബര്‍ 24 ഡിസംബര്‍ 1 |
കൊല്ലം - സെക്കന്തരാബാദ് | നവംബര്‍ 25 ഡിസംബര്‍ 2 |
ട്രെയിൻ നമ്പർ 07129 (സെക്കന്തരാബാദ് - കൊല്ലം) സ്പെഷ്യല്‍ സര്‍വീസ് സെക്കന്തരാബാദില്‍ നിന്നും നവംബര്‍ 26നും ഡിസംബര്‍ മൂന്നിനും വൈകുന്നേരം 4:30നാണ് പുറപ്പെടുന്നത്. അടുത്ത ദിവസം രാത്രി 11:55ന് ട്രെയിന്‍ കൊല്ലത്ത് എത്തും.
ട്രെയിൻ നമ്പർ 07130 (കൊല്ലം- സെക്കന്തരാബാദ്), കൊല്ലത്ത് നിന്നും ഉച്ചയ്ക്ക് 2:30 ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 8:55 ന് സെക്കന്തരാബാദിലെത്തും. നവംബര്‍ 28, ഡിസംബര്‍ അഞ്ച് തീയതികളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് നൽഗൊണ്ട, മിരിയാലഗുഡ, നദിക്കുഡെ, പിഡുഗുരല്ല, സത്തേനപ്പള്ളി, ഗുണ്ടൂർ, തെനാലി, ബപട്‌ല, ചിരാള, ഓംഗോൾ, കവാലി, നെല്ലൂർ, ഗുഡൂർ, റെനിഗുണ്ട, കാട്‌പാടി, ജോലാർപേട്ട, സേലം, ഈറോഡ്, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.
നവംബര്‍ 22, 29, ഡിസംബര്‍ 6 തീയതികളില്‍ കാചിഗുഡയില്‍ നിന്നും കൊല്ലത്തേക്കുള്ള 07123 നമ്പര്‍ ട്രെയിന്‍ (കാചിഗുഡ - കൊല്ലം) വൈകുന്നേരം 5:30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11:55ന് കൊല്ലത്ത് എത്തും. കൊല്ലം-കാചിഗുഡ 07124 നമ്പര്‍ ട്രെയിന്‍ നവംബർ 24, ഡിസംബർ 1, 8 തീയതികളില്‍ കൊല്ലത്ത് നിന്നും ഉച്ചയ്ക്ക് 2:30ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10:30ന് കാചിഗുഡയിലെത്തും.
Also Read : ശബരിമലയില്‍ അടിയന്തര വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍
മൽകാജ്‌ഗിരി, നൽഗൊണ്ട, മിരിയാലഗുഡ, നദിക്കുഡെ, സത്തേനപ്പള്ളി, ഗുണ്ടൂർ, തെനാലി, ബപട്‌ല, ചീരാല, ഓംഗോൾ, നെല്ലൂർ, ഗുഡൂർ, റെനിഗുണ്ട, കാട്‌പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാണ് കാചിഗുഡ - കൊല്ലം സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് സ്റ്റോപ്പുകളുള്ളത്.