ഇംഫാൽ: മണിപൂരിൽ നിന്ന് നിരോധിത സംഘടനയായ സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് കാംസൺ പ്രവർത്തകരെ ആയുധങ്ങളുമായി പിടികൂടി. ഇംഫാൽ ഈസ്റ്റ് പൊലീസും സുരക്ഷ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രവർത്തകർ പിടിയിലായത്. ഇംഫാലിലെ പോറോംപത് ഗ്രാമത്തിൽ വച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത്.
പിടികൂടിയ ആയുധങ്ങൾ തുടർ അന്വേഷണത്തിനായി ഇംഫാൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. നാഗാലാൻഡിലും മണിപ്പൂർ സജീവമായുള്ള നിരോധിത സംഘടനയാണ് സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് കാംസൺ. മണിപ്പൂരിലെ സെലിയാങ്‌റോങ് ഉൾപ്പടെയുള്ള ആദിവാസി സമൂഹങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് കാംസൺ.
സർക്കാരുമായി സമാധാന ചർച്ചകൾക്ക് സമ്മതമല്ലെന്ന് ഇതിനകം തന്നെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അസം, മണിപ്പൂർ, നാഗാലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സെലിയാങ്‌റോങ് ഉൾപ്പടെയുള്ള ആദിവാസി ജനതയുടെ ഉന്നമനത്തിനായി നാഗ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളുമായി സഹകരിക്കുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.
ALSO READ: കവർന്നത് 1.94 കോടി: നൈജീരിയൻ പൗരൻ പിടിയിൽ