ന്യൂഡൽഹി: തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇപ്പോഴും പകർച്ചവ്യാധിയുടെ പിടിയിലാണെന്ന് ലോകാരോഗ്യ സംഘടന തെക്ക് കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്. നിരവധി രാജ്യങ്ങൾ ഇപ്പോഴും പകർച്ചവ്യാധികൾ മൂലം ദുരിതത്തിലാണെന്ന് പൂനം ഖേത്രപാൽ സിങ് പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു പൂനം. ഐക്യദാർഡ്യത്തിലൂടെയും ദൃഡനിശ്ചയത്തിലൂടെയും മാത്രമേ അണുബാധ കുറയ്ക്കാനും പുതിയ തരംഗങ്ങളെ തടയാനും സാധിക്കുകയുള്ളുവെന്ന് റീജിയണൽ ഡയറക്ടർ പറഞ്ഞു.
തെറാപ്യൂട്ടിക്സ്, ഡയഗ്നോസ്റ്റിക്സ്, പിപിഇ കിറ്റ്, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണ്. കോവിഡ് വാക്സിനുകൾ വികസിപ്പിച്ചെങ്കിലും വിതരണത്തിനായി ആവശ്യത്തിന് വാക്സിനുകൾ ലഭ്യമല്ലെന്നും പൂനം കൂട്ടിച്ചേർത്തു. യോഗത്തിൽ ആരോഗ്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, അംബാസഡർമാർ, യുഎൻ റീജിയണൽ ഡയറക്ടർമാർ, യുഎൻ റസിഡന്‍റ് കോർഡിനേറ്റർമാർ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും വികസന ബാങ്കുകളുടെയും പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Also read: എയർ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മുതിർന്ന പൈലറ്റുമാർ