ലഖ്‌നൗ: അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്‌ന വധശിക്ഷക്കെതിരെ വീണ്ടും ദയാ ഹർജി സമർപ്പിച്ചു. സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേലിനാണ് ദയാ ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരമാണ് ഷബ്‌ന ദയാഹർജിക്കായി ഗവർണറെ വീണ്ടും സമർപ്പിച്ചത്.ഷബ്‌ന സമർപ്പിച്ച ദയാഹർജി ഗവർണർ മുമ്പ് തള്ളിയിരുന്നു. അഭിഭാഷകർ ഇന്നലെ ഷബ്‌നയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് രാംപൂർ ജയിൽ സൂപ്രണ്ട് അറിയിച്ചു. ഷബ്‌നയുടെ 12 വയസുകാരനായ മകൻ മുഹമ്മദ് താജ് രാഷ്‌ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചിരുന്നു. ഷബ്നത്തിന്‍റെ സുഹൃത്തായ ഉസ്മാൻ സെയ്ഫിയുടെ കൂടെയാണ് മുഹമ്മദ് നിലവിൽ കഴിയുന്നത്.
കൂടുതൽ വായിക്കാൻ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വനിതക്ക് തൂക്കുകയര്‍; വധശിക്ഷ അംറോഹ കേസ് പ്രതി ഷബ്‌നത്തിന്
2008ല്‍ ഉത്തര്‍പ്രദേശിലാണ് കൂട്ടക്കൊല നടന്നത്. മാതാപിതാക്കളും സഹോദരി-സഹോദരന്‍മാരും മരുമകനുമാണ് ഷബ്‌നത്തിന്‍റെയും കാമുകന്‍റെയും ക്രൂരതക്ക് ഇരയായത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ഷബ്‌ന കൊലപാതകം നടത്തിയത്. കൊലക്ക് കൂട്ടുനിന്ന കാമുകന്‍ സലീമും വധശിക്ഷ കാത്ത് കഴിയുകയാണ്. ഇരുവരും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിക്ക് മുന്നില്‍ എത്തിയെങ്കിലും തള്ളുകയായിരുന്നു. ഷബ്‌നം ബരെയ്‌ലിയിലെയും സലീം ആഗ്രയിലെയും ജയിലുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്