ETV Bharat / bharat

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ്; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി വിദ്യാര്‍ഥികള്‍; പ്രതിഷേധവുമായി രക്ഷിതാക്കള്‍ - സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി

ബിഹാറില്‍ സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Snake found in lunch in School in Bihar  Snake found in lunch  സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ്  ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി വിദ്യാര്‍ഥികള്‍  പ്രതിഷേധവുമായി രക്ഷിതാക്കള്‍  സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി  ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ്
author img

By

Published : May 27, 2023, 6:16 PM IST

പട്‌ന: ബിഹാറിലെ അരാരിയയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. ഫര്‍ബിസ്‌ഗഞ്ച് സബ്‌ഡിവിഷന്‍ ഏരിയയിലെ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

25 വിദ്യാര്‍ഥികളെയാണ് ആശുപത്രിയിലെത്തിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. എന്നാല്‍ പാമ്പിനെ കണ്ടെത്തിയപ്പോഴേക്കും നിരവധി കുട്ടികള്‍ ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു. സംഭവം സ്‌കൂളില്‍ ആശങ്ക പടര്‍ത്തി.

ഭക്ഷണം കഴിച്ച് അല്‍പ സമയം പിന്നിട്ടപ്പോഴേക്കും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളില്‍ ഓരോരുത്തര്‍ക്കും ശാരീരിക അസ്വസ്ഥകളുണ്ടാകുകയും ഛര്‍ദ്ദിക്കുകയും ചെയ്‌തു. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ ഫോര്‍ബ്‌സ്‌ഗഞ്ച് സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്ത പുറത്തറിഞ്ഞതോടെ നാട്ടുകാരും വിദ്യാര്‍ഥികളുടെ കുടുംബവും സ്‌കൂളിലെത്തി അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചു.

സ്‌കൂളിലെത്തിയ ഏതാനും പേര്‍ പ്രധാനാധ്യാപകനെ മര്‍ദിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജോഗ്‌ബാനി പൊലീസ് വിദ്യാര്‍ഥികളുടെ കുടുംബത്തെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കി.

ഉച്ചഭക്ഷണത്തില്‍ പാമ്പ് എത്തിയത് എങ്ങനെയെന്നത് ആശ്ചര്യകരമായ കാര്യമാണെന്ന് എസ്‌ഡിഒ സുരേന്ദ്ര അല്‍ബെല പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും എന്നാല്‍ 25 വിദ്യാര്‍ഥികള്‍ക്ക് വിവിധ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നും അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികളുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും അല്‍ബെല പറഞ്ഞു.

എന്നാല്‍ ഭക്ഷണം സ്‌കൂളില്‍ തയ്യാറാക്കിയതല്ലെന്നും പാകം ചെയ്‌ത ഭക്ഷണം ഒരാള്‍ എത്തിച്ച് കൊടുത്തതാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഭക്ഷണം സ്‌കൂളില്‍ നിന്ന് തയ്യാറാക്കാത്തതുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അമൗന പഞ്ചായത്ത് പ്രസിഡന്‍റ് മുന്ന ഖാന്‍ പറഞ്ഞു.

കൊല്‍ക്കത്തയിലും സമാന സംഭവം: പശ്ചിമബംഗാളിലെ മയൂരേശ്വറില്‍ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. മണ്ഡല്‍പൂര്‍ പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണം വിളമ്പുന്നതിനിടെയാണ് പരിപ്പു കറിയില്‍ പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 20 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിപ്പ് കറി ഉണ്ടാക്കിയ പാത്രത്തിലാണ് ഭക്ഷണ വിതരണത്തിന് ശേഷം പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടെത്തിയപ്പോഴേക്കും നിരവധി വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും വിദ്യാര്‍ഥികളുടെ കുടുംബവും പ്രതിഷേധവുമായി സ്‌കൂളിലെത്തി. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

ബിര്‍ഭും ജില്ലയിലും സമാന സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രൈമറി സ്‌കൂളിലെ 30 വിദ്യാര്‍ഥികള്‍ക്കാണ് സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ചോറിനൊപ്പം വിളമ്പിയ പയറുകറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥികളെ റാംപൂര്‍ഹട്ടിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.