ഷാരൂഖ് ഖാന്‍ - ദീപിക പദുക്കോണ്‍ ചിത്രം 'പഠാന്‍' ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. സിനിമയിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വന്ന വിവാദങ്ങള്‍ക്ക് ഇനിയും അറുതി വന്നിട്ടില്ല. ഒരു കൂട്ടര്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉന്നയിക്കുമ്പോള്‍ ഒരു വിഭാഗം 'പഠാനെ' പിന്തുണച്ചും രംഗത്തെത്താറുണ്ട്.
ഇപ്പോഴിതാ 'പഠാനെ'തിരെയുള്ള പ്രതിഷേങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ പഴയ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത. സ്‌മൃതി ഇറാനി മുമ്പ് കാവി വസ്‌ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
-
The hate-mongering idiots of the #BoycottSquad who wants to #BoycottShahRukhKhan for “Bhagwa Rang on a Bikini” in #BesharmRang need to immediately boycott, @smritiirani , because she wore a “Bhagwa Bikini” in 1998, but she’s a Union Cabinet Minister. Why No Action on Her??
— 𝐑𝐢𝐣𝐮 𝐃𝐮𝐭𝐭𝐚 (@DrRijuDutta_TMC) December 16, 2022 " class="align-text-top noRightClick twitterSection" data="
👇👇 pic.twitter.com/GGSmSvXbFm
">The hate-mongering idiots of the #BoycottSquad who wants to #BoycottShahRukhKhan for “Bhagwa Rang on a Bikini” in #BesharmRang need to immediately boycott, @smritiirani , because she wore a “Bhagwa Bikini” in 1998, but she’s a Union Cabinet Minister. Why No Action on Her??
— 𝐑𝐢𝐣𝐮 𝐃𝐮𝐭𝐭𝐚 (@DrRijuDutta_TMC) December 16, 2022
👇👇 pic.twitter.com/GGSmSvXbFmThe hate-mongering idiots of the #BoycottSquad who wants to #BoycottShahRukhKhan for “Bhagwa Rang on a Bikini” in #BesharmRang need to immediately boycott, @smritiirani , because she wore a “Bhagwa Bikini” in 1998, but she’s a Union Cabinet Minister. Why No Action on Her??
— 𝐑𝐢𝐣𝐮 𝐃𝐮𝐭𝐭𝐚 (@DrRijuDutta_TMC) December 16, 2022
👇👇 pic.twitter.com/GGSmSvXbFm
റിജു ദത്ത പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായാണ് റിജു ദത്ത സ്‌മൃതി ഇറാനിയുടെ ഫാഷന്‍ ഷോ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്‌മൃതി ഇറാനി 1998ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത വീഡിയോ ആണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
-
Moreover, I belong to a party whose leader is the definition of women empowerment. And you from a party that calls rapists “sanskari brahmins”. So please..side hatiye !!
— 𝐑𝐢𝐣𝐮 𝐃𝐮𝐭𝐭𝐚 (@DrRijuDutta_TMC) December 16, 2022 " class="align-text-top noRightClick twitterSection" data="
">Moreover, I belong to a party whose leader is the definition of women empowerment. And you from a party that calls rapists “sanskari brahmins”. So please..side hatiye !!
— 𝐑𝐢𝐣𝐮 𝐃𝐮𝐭𝐭𝐚 (@DrRijuDutta_TMC) December 16, 2022Moreover, I belong to a party whose leader is the definition of women empowerment. And you from a party that calls rapists “sanskari brahmins”. So please..side hatiye !!
— 𝐑𝐢𝐣𝐮 𝐃𝐮𝐭𝐭𝐚 (@DrRijuDutta_TMC) December 16, 2022
'കാവി എന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തി തീര്‍ക്കാനുള്ള ഈ അഭിനയം ആദ്യം നിര്‍ത്തൂ. രണ്ടാമതായി, ദീപികയെ പോലുള്ള സ്‌ത്രീകള്‍ കാവി വസ്‌ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നമാണ്. അതേസമയം, സ്‌മൃതി ഇറാനി അത് ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. കപട നാട്യക്കാര്‍!' -റിജു ദത്ത കുറിച്ചു.
സ്‌ത്രീ ശാക്തീകരണത്തിന്‍റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. നിങ്ങളാകട്ടെ, ബലാത്സംഗ കേസിലെ പ്രതികളെ സന്‍സ്‌കാരി ബ്രാഹ്മിന്‍സ് എന്ന് വിളിക്കുന്നവരുടെ പാര്‍ട്ടിക്കാരും.'- ഇപ്രകാരമാണ് റിജു ദത്തയുടെ മറ്റൊരു ട്വീറ്റ്.