ETV Bharat / bharat

രാജ്യത്ത് കൊവിഡ് രോഗികളില്‍ വര്‍ധന; 3,688 പുതിയ കേസുകള്‍ - covid

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കൊവിഡ് ബാധിതരുടെയെണ്ണത്തില്‍ നേരിയ വര്‍ധന

India reports 3  688 new COVID-19 cases in last 24 hours  രാജ്യത്ത് കൊവിഡ് വര്‍ധന  covid  രാജ്യത്ത് കൊവിഡ് വര്‍ധന
രാജ്യത്ത് കൊവിഡ് വര്‍ധന
author img

By

Published : Apr 30, 2022, 11:17 AM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെയെണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2755രോഗികള്‍ കൊവിഡില്‍ നിന്ന് മുക്തരായി.

ഇതോടെ രാജ്യത്തെ കൊവിഡ് മുക്തരുടെയെണ്ണം 4,25,33,377 ആയി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. 4,96,640 പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയതോടെ മൊത്തം ടെസ്റ്റുകളുടെയെണ്ണം 83.74 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 5,23,803 ആയി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.71 ശതമാനം.

22,58,059 പുതിയ ആളുകള്‍ക്ക് കൂടി കൊവിഡ് വാക്സിനുകള്‍ നല്‍കി. ഇതോടെ കൊവിഡ് സ്വീകരിച്ചവരുടെയെണ്ണം 1,88,89,90,935 ആയി.

also read: കൊവിഡ് വ്യാപനം വീണ്ടും... നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.