ETV Bharat / bharat

പ്രഖ്യാപിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ്; അയലാന്‍ രണ്ടാം ഭാഗത്തെ കുറിച്ച് ശിവകാര്‍ത്തികേയന്‍

author img

By ETV Bharat Kerala Team

Published : Dec 31, 2023, 3:38 PM IST

Ayalaan second part: സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമ അയലാന് രണ്ടാം ഭാഗം വരുന്നു. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അയലാന്‍ രണ്ടാം ഭാഗം  അയലാന്‍ റിലീസ്  ശിവകാര്‍ത്തികേയന്‍  Sivakarthikeyan opened up  Ayalaan release  Ayalaan second part  Ayalaan Pongal release  Sivakarthikeyan Ayalaan  Ayalaan Pongal release
Sivakarthikeyan opened up about Ayalaan release and second part

ടൻ ശിവകാർത്തികേയന്‍റേതായി (Sivakarthikeyan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അയലാന്‍ (Ayalaan). പൊങ്കല്‍ റിലീസായി ജനുവരി 12നാണ് അയലാന്‍ തിയേറ്ററുകളില്‍ എത്തുക (Ayalaan Pongal release). സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അയലാന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് അടുത്തിടെ ശിവകാര്‍ത്തികേയന്‍റെ പേര് വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. അയലാന് വേണ്ടി താന്‍ ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് ശിവകാര്‍ത്തികേയൻ തുറന്നുപറഞ്ഞു.

അയലാന്‍റെ റിലീസ് ആണ് തനിക്ക് തന്‍റെ ശമ്പളത്തേക്കാള്‍ ഇപ്പോള്‍ പ്രധാന്യമെന്നും താരം വ്യക്തമാക്കിയതായാണ് ട്രേഡ് അനലിസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 2016ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അതുകൊണ്ട് ശിവകാര്‍ത്തികേയന്‍ ആരാധകരും ആവേശത്തിലാണ്.

അതേസമയം അയലാന്‍ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുക. ഇക്കാര്യം ശിവകാര്‍ത്തികേയനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ തമിഴ് മാധ്യമത്തോട് ശിവകാർത്തികേയന്‍റെ ഈ വെളിപ്പെടുത്തല്‍. സിനിമയുടെ വൈകിയതിനെ കുറിച്ചും അയലാന്‍ കടന്നു പോയ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും താരം പങ്കുവച്ചു.

'സംവിധായകൻ രവികുമാറിന്‍റെ നേട്രു ഇന്ദ്രു നാളൈ എനിക്ക് ഇഷ്‌ടപ്പെട്ടു... പരിമിതമായ രീതിയില്‍ അത്തരമൊരു സിനിമ അദ്ദേഹം എങ്ങനെയാണ് ചെയ്‌തത്. അദ്ദേഹവുമായി ഒരിക്കില്‍ കൂടിക്കാഴ്‌ച നടത്തിയപ്പോള്‍, ഒരു അന്യഗ്രഹജീവിയുടെ കഥയെ കുറിച്ച് എന്നോട് പങ്കുവച്ചു. ഞാന്‍ പറഞ്ഞു, ഞങ്ങളത് ചെയ്യുമെന്ന്. പിന്നീട് ഞങ്ങൾ സിനിമയുടെ ജോലി ആരംഭിച്ചു. അതിപ്പോള്‍ യാഥാര്‍ഥ്യമായി.' -ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Also Read: എല്ലാവര്‍ക്കും ഇഷ്‌ടപ്പെടും, എന്തോ ഒരു അത്ഭുതം ആ സിനിമയ്‌ക്കുണ്ട് : ശിവകാര്‍ത്തികേയന്‍

അയലാന്‍ വൈകുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനും ശിവകാര്‍ത്തികേയന്‍ മറുപടി നല്‍കി. 'അയലാനെ സംബന്ധിച്ചിടത്തോളം, പരിമിതമായ ബജറ്റിൽ തമിഴിൽ ഇത്തരമൊരു ചിത്രം നിർമിക്കുന്നത് ഒരു കാഴ്‌ചപ്പാടാണ്. ചെറിയ ബജറ്റ് എന്ന് ഞാന്‍ പറഞ്ഞാലും, അതെനിക്ക് വളരെ വലുതാണ്. 200 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ഒരു ചിത്രമല്ല അയലാന്‍. പക്ഷേ കാഴ്‌ചയില്‍ അയലാന്‍ ഒരു വലിയ ചിത്രമാണ്. ഈ സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു റെഫറന്‍സും ഇല്ലായിരുന്നു. നമുക്ക് ഹോളിവുഡ് സിനിമകൾ മാത്രമേ ഉള്ളൂ, പക്ഷേ നമുക്ക് അവയെ ആശ്രയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അയലാന്‍ നിർമിക്കാൻ വളരെയധികം സമയമെടുത്തു. കൊവിഡ് സാഹചര്യം അല്ലായിരുന്നെങ്കില്‍ ഞങ്ങൾ ഈ ചിത്രം നേരത്തെ തന്നെ പൂർത്തിയാക്കുമായിരുന്നു.' -ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

'സോഫ്‌റ്റ്‌വെയർ കമ്പനികൾക്ക് വീട്ടിൽ ഇരുന്നും ജോലി ചെയ്യാം. പക്ഷേ മതിയായ സംവിധാനങ്ങള്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ സിജിഐ ജോലികൾ വീട്ടിലിരുന്ന് ചെയ്യാൻ കഴിയില്ല. അതിനാൽ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അതുകൊണ്ട് ഞങ്ങൾക്ക് എല്ലാം വീണ്ടും ആരംഭിക്കേണ്ടി വന്നു. തുടക്കത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ അതെല്ലാം പരിഹരിച്ചു. ഞങ്ങൾ സിനിമ ചെയ്യാൻ ആരംഭിച്ചപ്പോള്‍, കൊവിഡ് മഹാമാരിയായി. പിന്നീട് കാത്തിരുന്ന് ചെയ്യേണ്ടി വന്നു. എന്നാൽ സിനിമയ്‌ക്ക് വന്ന കാലതാമസം സംവിധായകന് (രവികുമാർ) അയലാനിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ സഹായിച്ചു. അയലനെ പോലെ മറ്റൊരു ഇന്ത്യൻ സിനിമയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും.' -ശിവകാര്‍ത്തികേയന്‍ പങ്കുവച്ചു.

'അയലാന്‍റെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും താരം പങ്കുവച്ചു. 'ഫണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്, പക്ഷേ ചെറിയ ബജറ്റ് കൊണ്ട് ഒരുക്കാൻ പറ്റുന്ന ഒരു സിനിമയല്ല ഇത്. അതിനോട് ഞങ്ങൾ നീതി പുലർത്താൻ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അത് പ്രാവർത്തികമാക്കാൻ ഞങ്ങള്‍ കാത്തിരുന്നു. ഈ പ്രോജക്‌ട് പൂർത്തിയാക്കാൻ കഴിയില്ലെന്ന് വരെ തോന്നിയ ഒരു സമയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഈ സിനിമ റിലീസിന് തയ്യാറാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ ഫൈനൽ കാണാൻ പോകും. ഇതുവരെ എത്താന്‍ ഞങ്ങൾ എല്ലാ ശ്രമങ്ങളും മറികടന്നു. അയലാന്‍ പൊങ്കലിന് റിലീസ് ചെയ്യും.' -ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

അയലാന്‍റെ വിജയത്തെ കുറിച്ച് ശിവകാർത്തികേയന് നല്ല ഉറപ്പുണ്ട്. അയലാന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ശിവകാർത്തികേയൻ ഉറപ്പു നല്‍കി. 'സിനിമ നിർമിക്കുന്നത് ഒരു പഠനമാണ്. എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ ഒരു ധാരണയുണ്ട്. അതിനാൽ, ആഗ്രഹിക്കുന്നത് നേടാൻ മറ്റ് വഴികളുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ കണ്ടെത്തി. ഞങ്ങൾ അത് അയലാന്‍റെ രണ്ടാം ഭാഗത്തില്‍ പ്രാവര്‍ത്തികമാക്കും. അതേ, ഈ കഥാപാത്രം എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.'-ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

24 എഎം സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ആര്‍ഡി രാജയാണ് സിനിമയുടെ നിര്‍മാണം. സംവിധായകന്‍ ആര്‍ രവികുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. രാകുല്‍ പ്രീത് ആണ് ശിവകാര്‍ത്തികേയന്‍റെ നായികയായി എത്തുന്നത്. യോഗി ബാബു, കരുണാകരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അന്‍ബറിവാണ് സിനിമയുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും റുബന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. മദന്‍ കര്‍ക്കി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.

Also Read: ശിവകാര്‍ത്തികേയന്‍ സിനിമയില്‍ ഗാനം ആലപിച്ച് എ.ആര്‍ റഹ്മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.