ETV Bharat / bharat

Sikkim Flood Relief Operations Update : സിക്കിം പ്രളയം : ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു, 1700 പേരെ മാറ്റിപ്പാർപ്പിച്ചു - ഐ‌എ‌എഫ്

Indian Air Force Operations At Sikkim : 200ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇന്ത്യൻ എയർഫോഴ്‌സിന്‍റെ ഹെലികോപ്‌റ്ററുകളുടെ സഹായത്തോടെയാണ് സംസ്ഥാനത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്

Sikkim floods  Sikkim rescue operations  Sikkim Flood Rescue Operations  Sikkim Flood death toll  Indian Air force at sikkim  Sikkim Flood Relief Operations  സിക്കിമിലെ പ്രളയം  സിക്കിമിലെ ദുരിദാശ്വാസ പ്രവർത്തനങ്ങൾ  ഇന്ത്യൻ എയർഫോഴ്‌സ്  ഐ‌എ‌എഫ്  സിക്കിം പ്രളയം
Sikkim Flood Relief Operations Update
author img

By ETV Bharat Kerala Team

Published : Oct 15, 2023, 11:04 AM IST

ഗാങ്‌ടോക്ക് : സിക്കിമിലെ പ്രളയബാധിത (Sikkim Flood) പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവര്‍ത്തനം തുടർന്ന് ഐഎഎഫ്. 1700 ലധികം ആളുകളെ ഒഴിപ്പിച്ചു. ഇന്ത്യൻ എയർഫോഴ്‌സിന്‍റെ (Indian Air force) ഹെലികോപ്‌റ്ററുകളിലാണ് സിക്കിം നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നത്. 200ലധികം ഉദ്യോഗസ്ഥരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉൾപ്പെട്ടിട്ടുള്ളത്. പല തവണകളായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 99 ടൺ അവശ്യവസ്‌തുക്കള്‍ എത്തിച്ചിട്ടുണ്ട്.

Also Read : 'L' Shaped Army Base : ഇന്ത്യൻ അതിർത്തിയോട് ചേർന്ന് 'എല്‍' ആകൃതിയിൽ ചൈനീസ് സൈനിക താവളം; ചിത്രങ്ങൾ പുറത്ത്

എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നത് വരെ ഇത് തുടരുമെന്ന് ഐ‌എ‌എഫ് ഉദ്യോഗസ്ഥർ (IAF Officials At Sikkim) അറിയിച്ചു. വിദൂര പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് Mi-17 V5, CH-47 Chinooks, Cheetah ഹെലികോപ്‌റ്ററുകളാണ് ഉപയോഗപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു.

പ്രളയബാധിത സിക്കിം : അതേസമയം, സംസ്ഥാനത്തെ അപ്രതീക്ഷിത പ്രളയത്തെ തുടർന്ന് 37 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒക്‌ടോബർ മൂന്നിനാണ് സംസ്ഥാനത്ത് മിന്നൽ പ്രളയമുണ്ടായത്. ടീസ്‌റ്റ നദിയിലെ ജലനിരപ്പുയര്‍ന്നതിന് പിന്നാലെ ചുങ്‌താങ് അണക്കെട്ടിന്‍റെ (Chungthang Dam) ഒരു വശം തകർന്നതാണ് വന്‍ ദുരന്തത്തിന് കാരണമായത്. ഇതോടെ സിക്കിമിന്‍റെ വടക്കൻ മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

Also Read : Reuters Journalist Killed In Israel Attack: ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ സൈനികരും സാധാരണക്കാരും ഉൾപ്പടെ നൂറുകണക്കിന് പേരെ കാണാതായി. പ്രദേശത്തെ സൈനിക ക്യാമ്പുകളടക്കം ഒലിച്ചുപോയിരുന്നു. ശക്തമായ കുത്തൊഴുക്കിൽ സിക്കിമിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയടക്കം തകർന്നു. ഇതിനുപുറമെ നടപ്പാലങ്ങൾ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഒഴുക്കിൽ തകർന്ന് അവശ്യമേഖലകൾ : 3000 ത്തിലധികം വിനോദസഞ്ചാരികളാണ് (Tourists Stuck In Sikkim) സിക്കിമിൽ കുടുങ്ങിയത്. ദുരന്തനിവാരണ അതോറിറ്റിയുടെ (Disaster Management ) കണക്കുകൾ പ്രകാരം 25,065 പേരെ പ്രളയം ബാധിച്ചതായാണ് വിവരം. 1200 ഓളം വീടുകൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചു. സിക്കിം ഉർജ ലിമിറ്റഡുമായി സഹകരിച്ച് ദുരന്തബാധിത പ്രദേശങ്ങൾക്കായി പ്രത്യേക സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന് സംസ്ഥാന സർക്കാർ രൂപം നൽകിയതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ് (Sikkim CM Prem Singh Tamang) നേരത്തെ പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.

Also Read : Sikkim Flood Death Toll: സിക്കിം വെള്ളപ്പൊക്കം; 33 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, കാണാതായവർക്കായി തെരച്ചിൽ

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പുനൽകുന്നതായി എക്‌സില്‍ കുറിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.