ന്യൂഡൽഹി: യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നിൽക്കാൻ ലഖ്‌നൗ സർവകലാശാല മുൻ വിസി. 79കാരിയായ പ്രഫ. രൂപ്രേഖ വർമയാണ് സന്നദ്ധത അറിയിച്ചത്. ഒരു ലക്ഷം രൂപ വീതം രണ്ട് യുപി സ്വദേശികളുടെ ആൾജാമ്യം വേണമെന്നാണ് എൻഐഎ കോടതിയുടെ വ്യവസ്ഥ. ജാമ്യം നില്‍ക്കാന്‍ ആരും തയ്യാറാവത്തതിനെ തുടര്‍ന്ന് മോചനം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു കാപ്പന്‍.
ALSO READ| സിദ്ദിഖ് കാപ്പനെതിരായ കള്ളപ്പണക്കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
സാമൂഹിക ഇടപെടലുകളിലൂടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ വൃക്തിയാണ് രൂപ്രേഖ വർമ. ഈ ഇരുണ്ടകാലത്ത് ഒരാൾക്ക് ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്ന് രൂപ്രേഖ വർമ, സിദ്ദിഖ് കാപ്പന്‍റെ അഭിഭാഷകനോട് പറഞ്ഞു. അതേസമയം, റിയാസുദീൻ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചു. രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടർന്നാണിത്. ആൾജാമ്യത്തിനായി യുപി സ്വദേശികളായ രണ്ടുപേർ തയ്യാറായതിനാൽ യുഎപിഎ കേസിൽ കാപ്പന് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 20) വൈകിട്ടോടെ ജാമ്യം ലഭിക്കും.