ഗാന്ധിനഗർ: അയോധ്യ രാമക്ഷേത്രത്തിൻ്റെ നിർമാണത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച ട്രസ്റ്റിന് ഇതുവരെ 1,511 കോടി രൂപയുടെ സംഭാവന ലഭിച്ചതായി ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി. രാമക്ഷേത്ര നിർമാണത്തിനായി രാജ്യം മുഴുവൻ സംഭാവന നൽകുന്നുവെന്നും രാജ്യത്തുടനീളം നാല് ലക്ഷം ഗ്രാമങ്ങളിലേക്കും 11 കോടി കുടുംബങ്ങളിലേക്കും ഞങ്ങളുടെ ആശയം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.
ഫെബ്രുവരി 27 വരെ സംഭാവന സ്വീകരിക്കുന്നത് തുടരുമെന്നും 492 വർഷത്തിനുശേഷം ഭക്തർക്കായി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചുവെന്നും സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിൻ്റെ നിർമാണത്തിനായി ഭൂമി പൂജ നടത്തിയത്.