ETV Bharat / bharat

മുംബൈയിൽ വാക്‌സിൻ ഡോസുകൾ അപര്യാപ്‌തം - വാക്‌സിനേഷനുകൾ അപര്യാപ്‌തം

ആവശ്യത്തിന് ഡോസുകൾ ലഭ്യമല്ലാത്തതിനാൽ 25 സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ എടുക്കാൻ സാധിച്ചില്ല

മുംബൈ കൊവിഡ്  Shortage hits vaccination  Mumbai hospitals  BMC  BMC  വാക്‌സിനേഷനുകൾ അപര്യാപ്‌തം  മുംബൈ വാക്‌സിനേഷൻ
മുംബൈയിൽ വാക്‌സിനേഷനുകൾ അപര്യാപ്‌തം
author img

By

Published : Apr 9, 2021, 1:18 PM IST

മുംബൈ: കൊവിഡ് രോഗികൾ അനിയന്ത്രിതമായി വർധിക്കുമ്പോൾ മുംബൈയിലെ ആശുപത്രികളിൽ വാക്‌സിനുകൾ അപര്യാപ്‌തം. ഡോസുകളുടെ കുറവ് മൂലം 25 സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ എടുക്കാൻ സാധിച്ചില്ലെന്ന് അധികൃതർ. ഡോസുകൾ ലഭ്യമായ കേന്ദ്രങ്ങളിൽ മാത്രം വാക്‌സിനെടുക്കാൻ സാധിച്ചുവെന്നും എന്നാൽ ബാക്കിയുള്ള സ്റ്റോക്കുകൾ ഒരുദിവസം കൂടി മാത്രമെ ഉപയോഗിക്കാൻ സാധിക്കുള്ളൂവെന്നും അധികൃതർ അറിയിച്ചു. കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോസുകൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

മുംബൈയിൽ 120 കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജീവമാണ്. ഇതിൽ 49 എണ്ണം മഹാരാഷ്‌ട്ര സർക്കാരും ബിഎംസിയുമാണ് നിയന്ത്രിക്കുന്നത്. പ്രതിദിനം 40,000 മുതൽ 50,000 പേർക്ക് വരെ വാക്‌സിനെടുക്കുന്നുണ്ട്. ഏപ്രിൽ ഏഴ് വരെ 17,09,550 വാക്‌സിൻ ഡോസുകൾ ലഭിച്ചതായി ബിഎംസി അറിയിച്ചു. ഇതിൽ 15,61,420 ഡോസുകൾ നൽകിക്കഴിഞ്ഞു. സർക്കാരിന്‍റെ നിർദേശ പ്രകാരം 44,810 ഡോസുകൾ സൂക്ഷിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.