ETV Bharat / bharat

Sholay fame Satinder Kumar Khosla Dies: ഷോലെ താരം സതീന്ദര്‍ കുമാര്‍ ഖോസ്‌ല അന്തരിച്ചു

author img

By ETV Bharat Kerala Team

Published : Sep 13, 2023, 10:15 AM IST

Satinder Kumar Khosla final rites: സതീന്ദര്‍ കുമാര്‍ ഖോസ്‌ലയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്‌ച നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Sholay fame Birbal Aka Satinder Kumar Khosla Dies  Sholay fame Birbal  Satinder Kumar Khosla Dies  Satinder Kumar Khosla  Sholay fame Satinder Kumar Khosla Dies  Satinder Kumar  Birbal  ഷോലെ താരം സതീന്ദര്‍ കുമാര്‍ ഖോസ്‌ല അന്തരിച്ചു  ഷോലെ താരം സതീന്ദര്‍ കുമാര്‍ ഖോസ്‌ല  സതീന്ദര്‍ കുമാര്‍ ഖോസ്‌ല അന്തരിച്ചു  Satinder Kumar Khosla final rites  തീന്ദര്‍ കുമാര്‍ ഖോസ്‌ലയുടെ സംസ്‌കാര ചടങ്ങുകള്‍  ഹാസ്യ നടൻ ബീർബൽ  Satinder Kumar Khosla passes away  Veteran comedy actor Birbal  Satinder Kumar born in Gurdaspur  Khosla chose a career in films  Khosla acted in over 500 films  Manoj Kumar movie Upkaar  Do Badan  Roti Kapda Aur Makaan  Kranti  Manoj Kumar  Amitabh Bachchan  Sholay actor  Sholay actor dies  Dharmendra  Avarog  Dev Anand  Insaan
Sholay fame Satinder Kumar Khosla Dies

മുംബൈ: മുതിർന്ന ഹാസ്യ നടൻ ബീർബൽ (Veteran comedy actor Birbal) എന്നറിയപ്പെടുന്ന സതീന്ദർ കുമാർ ഖോസ്‌ല അന്തരിച്ചു (Satinder Kumar Khosla passes away). 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 12) മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന്‍റെ അന്ത്യ കര്‍മങ്ങള്‍ (Satinder Kumar Khosla final rites) ഇന്ന് (സെപ്‌റ്റംബര്‍ 13) നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. സതീന്ദർ കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബോളിവുഡ് ലോകവും ആരാധകരും.

1938 ഒക്ടോബർ 28ന് പഞ്ചാബിലെ ഗുരുദാസ്‌പൂരിലായിരുന്നു ജനനം (Satinder Kumar born in Gurdaspur). ഹിന്ദിയ്‌ക്ക് പുറമെ, ഭോജ്‌പൂരി, മറാത്തി എന്നീ ഭാഷകളിലും സതീന്ദര്‍ കുമാര്‍ അഭിനയിച്ചിട്ടുണ്ട്. കോളജ് കാലം മുതൽ തന്നെ കലാജീവിതം തുടരണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു സതീന്ദര്‍ കുമാറിന്. അതുകൊണ്ട് തന്നെ കോളജ് പഠന കാലത്ത് അദ്ദേഹം ബംഗാളി പ്രോഗ്രാമുകളും നാടകങ്ങളും കണ്ടിരുന്നു.

സതീന്ദര്‍ കുമാറിന്‍റെ പിതാവ് ഒരു പ്രിന്‍റിങ് പ്രസ് നടത്തിയിരുന്നു. അത് നോക്കിനടത്താന്‍ പിതാവ് നിര്‍ദേശിച്ചിരുന്നെങ്കിലും സതീന്ദര്‍ കുമാര്‍ ഖോസ്‌ല തന്‍റെ കരിയര്‍ സിനിമയായി തെരഞ്ഞെടുത്തു (Khosla chose a career in films). വിവിധ ഭാഷകളിലായി അദ്ദേഹം 500ലധികം സിനിമകളില്‍ അഭിനയിച്ചു (Khosla acted in over 500 films).

1967ൽ മനോജ് കുമാറിന്‍റെ 'ഉപകാർ' (Manoj Kumar movie Upkaar) എന്ന സിനിമയിലൂടെയായിരുന്നു സതീന്ദര്‍ കുമാറിന്‍റെ അരങ്ങേറ്റം. രാജ് ഖോസ്‌ലയുടെ (Raj Khosla) 'ദോ ബദൻ' (Do Badan - 1966), വി ശാന്താറാമിന്‍റെ (V Shantaram) 'ബൂന്ദ് ജോ ബൻ ഗയി മോട്ടി' (Boond Jo Ban Gayi Moti -1967) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

സതീന്ദർ കുമാർ ഖോസ്‌ല എന്നാണ് യഥാര്‍ഥ നാമമെങ്കിലും ബീര്‍ബല്‍ (Birbal) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. നടൻ മനോജ് കുമാറിന്‍റെ (Manoj Kumar) നിര്‍ദേശപ്രകാരമാണ് അദ്ദേഹം ബീർബൽ എന്ന പേര് സ്വീകരിച്ചത്. മനോജ് കുമാറിന്‍റെ 'റൊട്ടി കപ്‌ഡ ഔർ മകാൻ' (Roti Kapda Aur Makaan - 1974), 'ക്രാന്തി' (Kranti - 1981) എന്നീ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്‌ത സതീന്ദര്‍ കുമാര്‍ പ്രേക്ഷകശ്രദ്ധ നേടി.

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും (Amitabh Bachchan) ധർമ്മേന്ദ്രയും (Dharmendra) അഭിനയിച്ച രമേഷ് സിപ്പിയുടെ (Ramesh Sippy) 'ഷോലെ' (Sholay -1975) എന്ന സിനിമയില്‍ ഒരു തടവുകാരന്‍റെ വേഷം ചെയ്‌തും അദ്ദേഹം പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'അവരോഗ്' (Avarog - 1977), ഇൻസാൻ (Insaan) എന്നീ സിനിമകളും അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളാണ്. ദേവ് ആനന്ദിന്‍റെ (Dev Anand) 'അമീർ ഗരീബ്' (Amir Garib - 1974) എന്ന സിനിമയിലൂടെയും അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചു.

Also Read: Jailer Actor Marimuthu Passed Away : ജയിലര്‍ നടന്‍ മാരിമുത്തു അന്തരിച്ചു ; മരണം സീരീയല്‍ ഡബ്ബിങ്ങിനിടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.