ETV Bharat / bharat

എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു: ശിവസേന - അയോധ്യ

അയോധ്യ ഭൂമി അഴിമതിയുമായി ബന്ധമുള്ളവരെല്ലാം സ്വതന്ത്രമായി നടക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്ന‌യിലെ ലേഖനത്തില്‍ വിമർശനം.

എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു: ശിവസേന  കേന്ദ്ര ഏജൻസി  ശിവസേന  സാമന  Shiv Sena  saamana  cbi  enforcement directorate  anil deshmukh  Pratap Sarnaik  സിബിഐ  എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്  ഇഡി  അയോധ്യ  ശ്രീരാം ജന്മഭൂമി ട്രസ്റ്റ്
എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു: ശിവസേന
author img

By

Published : Jun 27, 2021, 12:48 PM IST

മുംബൈ: കേന്ദ്ര സർക്കാരിനും സർക്കാർ ഏജൻസികൾക്കുമെതിരെ വിമർശനവുമായി ശിവസേന. ബിജെപി ഇതര സർക്കാരുകൾക്കും രാഷ്ട്രീയ എതിരാളികൾക്കും മേൽ സമ്മർദ്ദം ചെലുത്താൻ സിബിഐ, എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ കേന്ദ്ര ഏജൻസികളെ സർക്കാർ ഉപയോഗിക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്ന‌യിലെ ലേഖനത്തില്‍ വിമർശനം.

ദേശ്‌മുഖിന്‍റെ വീട്ടിലെ റെയ്‌ഡ് നിയമവിരുദ്ധം

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്‍റെ വീട്ടിൽ നിയമവിരുദ്ധമായാണ് ഇഡി റെയ്‌ഡ് നടത്തിയതെന്ന് മഹാരാഷ്ട്ര പൊലീസും വിദഗ്ദരും അഭിപ്രായപ്പെടുന്നതെന്ന് ശിവസേന പറഞ്ഞു. ദേശ്മുഖ് കൊള്ളക്കാരൻ എന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ വീട് ഒരു സംഘം പൊലീസ് വളഞ്ഞതെന്നും ഇത് മഹാരാഷ്ട്രയുടെ സ്വയംഭരണത്തിനെതിരെയുള്ള ആക്രമണമാണെന്നും സാമ്ന‌ പറയുന്നു.

പ്രതാപ് സർനായ്ക്കിനെ കേന്ദ്രം വേട്ടയാടുന്നു

ശിവസേന എംഎൽഎ പ്രതാപ് സർനായ്ക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എഴുതിയ കത്തിനെ കുറിച്ച് പ്രതിപാദിച്ച സാമ്ന‌, അർണബ് ഗോസാമിക്കെതിരെ പ്രത്യേകാവകാശ പ്രമേയ ലംഘനം കൊണ്ടുവന്നതിന് സർനായ്ക്കിനെ എന്തിനാണ് വേട്ടയാടുന്നതെന്ന ചോദ്യം ഉന്നയിച്ചു.

ഭൂമി ഇടപാടുകളിൽ പിഴവ് സംഭവിച്ചുവെന്ന് പറഞ്ഞാണ് ഇഡി സർനായ്ക്കിനെതിരെ തിരിഞ്ഞത്. എന്നാൽ ഇപ്പോൾ ഏറ്റവും വലിയ ഭൂമി അഴിമതി അയോധ്യയിലെ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയുടെ ബന്ധുക്കൾ തുച്ഛമായ വിലക്ക് ഭൂമി വാങ്ങി കോടികൾക്കാണ് ശ്രീരാം ജന്മഭൂമി ട്രസ്റ്റിന് വിറ്റത്.

ഇതും സിബിഐ, ഇഡി എന്നിവയുടെ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതായിട്ടു കൂടി കേസുമായി ബന്ധപ്പെട്ടവരെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്ന് സാമ്ന‌യുടെ മുഖപ്രസംഗത്തില്‍ പറയുന്നു. സർനായ്ക്കിനെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ വേട്ടയാടിയാൽ സർനായ്ക്ക് ബിജെപിയിൽ ചേരുമെന്നത് മിഥ്യാധാരണയാണെന്നും ശിവസേനയിൽ നിന്ന് കൊണ്ടു തന്നെ പോരാടുമെന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും ശിവസേന പറയുന്നു.

Also Read: ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം

ബംഗാൾ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് കേന്ദ്ര ഏജൻസികൾ ജോലി ചെയ്യുന്നതെന്ന് തോന്നിക്കത്തക്ക രീതിയിലാണ് ഇവയുടെ പ്രവർത്തനമെന്നും സാമ്ന‌യിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.