ETV Bharat / bharat

Shiv Sena Foundation Day | രണ്ട് വേദികള്‍, ഒപ്പം പോസ്‌റ്റര്‍ യുദ്ധം ; പിളര്‍പ്പില്‍ മങ്ങലേറ്റ് ശിവസേനയുടെ 57ാം സ്ഥാപകദിനാഘോഷം - താക്കറെ

ഷിന്‍ഡെ - ഉദ്ധവ് ചേരിതിരിവും പിളര്‍പ്പും ശിവസേനയുടെ 57ാം സ്ഥാപകദിനത്തിന്‍റെ പ്രൗഢി കെടുത്തി

Shiv Sena foundation day  Shiv Sena  Shiv Sena foundation day also raises legacy war  legacy war  Shiv Sena  Shiv Sena Foundation Day  രണ്ട് വേദികള്‍  പോസ്‌റ്റര്‍ യുദ്ധം  പിളര്‍പ്പ് മങ്ങലേല്‍പ്പിച്ച  ശിവസേനയുടെ 57 ന്‍റെ നിറവ്  ശിവസേന  ഷിന്‍ഡെ  ഉദ്ധവ്  മഹാരാഷ്‌ട്ര മുഖ്യമന്ത്രി  മഹാരാഷ്‌ട്ര  ഏക്‌നാഥ് ഷിന്‍ഡെ  ബാലാസാഹേബ് താക്കറെ  താക്കറെ  ഉദ്ധവ് താക്കറെ
രണ്ട് വേദികള്‍, പോസ്‌റ്റര്‍ യുദ്ധം; പിളര്‍പ്പ് മങ്ങലേല്‍പ്പിച്ച ശിവസേനയുടെ 57 ന്‍റെ നിറവ്
author img

By

Published : Jun 19, 2023, 10:44 PM IST

മുംബൈ : പിളര്‍പ്പ് തളര്‍ത്തിയ രണ്ടാം വര്‍ഷത്തിലാണ് ശിവസേന അതിന്‍റെ 57ാം വാര്‍ഷികം ആഘോഷിക്കുന്നത്. യഥാര്‍ഥ പക്ഷം തങ്ങളാണെന്നറിയിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും, മുന്‍ മുഖ്യമന്ത്രിയും സ്ഥാപകനായ ബാലാസാഹേബ് താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെയും തമ്മിലുള്ള പൈതൃക അവകാശവാദം ശക്തമായി തന്നെ തുടരുന്നുണ്ട്. ശരിയായ പക്ഷം തങ്ങളാണെന്ന് പ്രവര്‍ത്തകരെയും ജനങ്ങളെയും ഒരുപോലെ ബോധ്യപ്പെടുത്തേണ്ടതിനാല്‍ ഇത്തവണത്തെ വാര്‍ഷികത്തിനും 'കരുത്ത് തെളിയിക്കല്‍' എന്ന മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു.

ഒരു പാര്‍ട്ടി, രണ്ട് ആഘോഷങ്ങള്‍ : പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷമെന്ന ഖ്യാതിയും ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ കൈവശ അവകാശവും ലഭിച്ച ഏക്‌നാഥ് ഷിന്‍ഡെ, സ്ഥാപകദിനത്തില്‍ ഗോരേഗാവിലാണ് പ്രവര്‍ത്തക റാലിയെ അഭിസംബോധന ചെയ്‌തതെങ്കില്‍ രാജ്യഭരണം നഷ്‌ടപ്പെട്ട് നിലവില്‍ വനവാസത്തിലുള്ള ഉദ്ധവ് താക്കറെ സ്ഥാപകദിനം ആഘോഷിച്ചത് സിയോണിലെ ഷൺമുഖാനന്ദ ഹാളിലാണ്. വേറിട്ട വേദികള്‍ എന്നതിലുപരി അടിമുടി വേറിട്ട ആഘോഷങ്ങളായിരുന്നു ഇരുപക്ഷത്തിന്‍റേതും.

ബാനര്‍ യുദ്ധം : ഇരുപക്ഷവും ഉയര്‍ത്തിയ പ്രചാരണ ഹോര്‍ഡിങ്ങുകളില്‍ തുടങ്ങുന്നു ഈ വ്യത്യാസങ്ങള്‍. ശിവസേന സ്ഥാപകനും പാര്‍ട്ടിയുടെ മുഖവുമായ ബാലാസാഹേബ് താക്കറെയെ ഉയര്‍ത്തിക്കാണിച്ചുള്ള ബോര്‍ഡുകളാണ് ഉദ്ധവ് പക്ഷം നിരത്തിയത്. ബാല്‍ താക്കറെയ്‌ക്കൊപ്പം അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ഉപദേഷ്‌ടാവായി ഉണ്ടായിരുന്ന ആനന്ദ് ദിഗെ, ഛത്രപതി ശിവജി എന്നിവരുടെ ചിത്രങ്ങളും മഹാരാഷ്‌ട്രയുടെ ഭൂപടവും ഉള്‍പ്പെടുത്തി 'ലിബറല്‍' പ്രചാരണ ഹോര്‍ഡിങ്ങുകളായിരുന്നു ഷിന്‍ഡെ പക്ഷത്തിന്‍റേത്. ചിലയിടങ്ങളില്‍ ഷിന്‍ഡെയും പോസ്‌റ്ററുകളില്‍ ഇടം പിടിച്ചു. മറുപക്ഷത്ത് ബാല്‍ താക്കറെയും, ഉദ്ധവ് താക്കറെയും ഒപ്പം ആദിത്യ താക്കറെയും ഉള്‍പ്പടെയുള്ള കുടുംബ ഫോട്ടോകളായിരുന്നു പോസ്‌റ്ററുകളില്‍ നിറഞ്ഞത്.

എന്നാല്‍ അടുത്തിടെ മറുകണ്ടം ചാടിയ എംഎല്‍സി കൂടിയായ മനീഷ് കയാണ്ടെയുടെ കൊഴിഞ്ഞുപോക്ക് ഉദ്ധവ് ക്യാമ്പിലെ ആഘോഷങ്ങള്‍ക്ക് ചെറിയ രീതിയില്‍ മങ്ങലേല്‍പ്പിച്ചു. ഏക്‌നാഥ് പക്ഷത്തേക്ക് ചേക്കേറി എന്നതിലുപരി മറുപക്ഷത്തിരുന്ന് ഉദ്ധവ് വിഭാഗത്തെ വിമര്‍ശിക്കുന്നത് കൂടി ആരംഭിച്ചതോടെ സ്ഥിതി വഷളാവുകയും ചെയ്‌തു. ഇതില്‍ തന്നെ ഉദ്ധവ് പക്ഷത്തെ നേതാക്കള്‍ സ്‌ത്രീകളില്‍ നിന്ന് പണം പിരിക്കുന്നുവെന്ന ഗുരുതര ആരോപണം കൂടി എത്തിയതോടെ ആഘാതം ഇരട്ടിയുമായി.

ശിവസേന രണ്ട് തട്ടിലാവുന്നത് : അതേസമയം 1966 ജൂണ്‍ 19 നാണ് ബാല്‍ താക്കറെ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരെ വിളിച്ചുകൂട്ടി ശിവസേന രൂപീകരിക്കുന്നത്. തുടര്‍ന്ന് സ്വന്തം കരുത്തിലും ബിജെപി സഹകരണത്തിലുമെല്ലാം മഹാരാഷ്‌ട്രയുടെ അധികാരക്കസേരയിലും ശിവസേന പലതവണയായി എത്തി. എന്നാല്‍ അസ്ഥിത്വം വരെ ചോദ്യം ചെയ്‌തുകൊണ്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബിജെപി ബന്ധം ഉപേക്ഷിച്ച് അടുത്തിടെ ശിവസേന തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. കേവലഭൂരിപക്ഷം ലഭിക്കാതെ തുലാസിലായ സമയത്ത് എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഉള്‍ക്കൊണ്ടുള്ള മഹാവികാസ് അഘാഡി സഖ്യം അധികാരത്തിലെത്തിയതോടെ അഭിപ്രായ വ്യത്യാസങ്ങളും തലപൊക്കി. തുടര്‍ന്നാണ് റിബല്‍ പക്ഷത്തിന്‍റെ വരവും അധികാരനഷ്ടവും.

ശിവസേനയില്‍ കലാപക്കൊടി വീശിയ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 40 എംഎല്‍എമാരും 13 എംപിമാരുമാണെങ്കില്‍, പിതാവിലൂടെ പൈതൃകം അവകാശപ്പെടുന്ന ഉദ്ധവ് ചേരിയില്‍ കേവലം 26 എംഎല്‍എമാരും ഏഴ് എംപിമാരും മാത്രമാണുള്ളത്. അതേസമയം 'സ്ഥാപക നേതാവ് ബാൽ താക്കറെയുടെ പ്രത്യയശാസ്‌ത്രം മുറുകെപ്പിടിച്ച് നടക്കുന്ന ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയ്ക്ക് ഹൃദയംഗമമായ ആശംസകൾ' എന്നായിരുന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പരാമര്‍ശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.