ETV Bharat / bharat

വീൽചെയറിൽ ഇരുന്നുകൊണ്ട് വ്യായാമം: ആരാധകർക്ക് പ്രചോദനം പകർന്ന് ശിൽപ്പ ഷെട്ടി - ഇന്ത്യൻ പൊലീസ് ഫോഴ്‌സ്

എന്തുതന്നെ സംഭവിച്ചാലും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് തന്നെ പോകണമെന്ന് ശിൽപ്പ ഷെട്ടി ആരാധകർക്കായി കുറിച്ചു. 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' എന്ന വെബ് സീരീസിന്‍റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കാലിന് പരുക്കേറ്റത്.

Shilpa Shetty workouts on wheelchair  Monday motivation goals Shilpa Shetty  Shilpa Shetty shared Monday motivation post  shilpa shetty instagram  Shilpa shetty injury  വീൽചെയറിൽ ഇരുന്നുകൊണ്ട് വ്യായാമം  ശിൽപ ഷെട്ടി  ശിൽപ ഷെട്ടി ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്  ഇന്ത്യൻ പോലീസ് ഫോഴ്‌സ്
വീൽചെയറിൽ ഇരുന്നുകൊണ്ട് വ്യായാമം: ആരാധകർക്ക് പ്രചോദനം പകർന്ന് ശിൽപ ഷെട്ടി
author img

By

Published : Aug 29, 2022, 12:36 PM IST

രോഹിത് ഷെട്ടിയുടെ വെബ് സീരീസായ ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്‍റെ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ ബോളിവുഡ് താരം ശിൽപ്പ ഷെട്ടി സുഖം പ്രാപിക്കുന്നു. വിശ്രമം നിർദേശിച്ചിരുന്നെങ്കിലും വീൽചെയറിൽ ഇരുന്നുകൊണ്ട് വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരം ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചു. ഒടിഞ്ഞ കാലുമായി വീൽചെയറിൽ ഇരുന്നിട്ടും ശരീരം ശക്തിപ്പെടുത്താൻ വ്യായാമം ചെയ്യുന്നതിന്‍റെതായിരുന്നു ദൃശ്യങ്ങൾ.

'എന്തുതന്നെ സംഭവിച്ചാലും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടരുക, ഞാൻ പിന്തുടരുന്ന നയം അതാണ്, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടാഴ്‌ചകളായി, കാലുകൾ പൂർവ സ്ഥിതിയിലാവാൻ സമയമെടുക്കും. അതേസമയം ശരീരത്തിന്‍റെ മറ്റു ഭാഗങ്ങൾ ശക്തിപ്പെടുത്താൻ ഞാൻ എന്‍റെ ദിനചര്യകൾ പിന്തുടരും', താരം ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു. തിങ്കളാഴ്‌ചയാണ്(29.08.2022) 41 കാരിയായ താരം ആരാധകർക്കായി ഇത്തരം പ്രചോദന സന്ദേശങ്ങൾ പങ്കുവച്ചത്.

പരിക്കുകളിൽ നിന്നും സ്വയം കരകയറാൻ ശ്രമിക്കണമെന്നും എന്നാൽ പരിചയസമ്പന്നനായ ഒരു പരിശീലകന്‍റെ മേൽനോട്ടത്തിൽ വേണം ചെയ്യാൻ എന്നും താരം നിർദേശിച്ചു. ആമസോൺ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്ന രോഹിത് ഷെട്ടിയുടെ ഇന്ത്യൻ പൊലീസ് ഫോഴ്‌സില്‍ സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ​​ഒബ്‌റോയ് തുടങ്ങിയവരും ശില്‍പ്പയ്‌ക്കൊപ്പം പ്രധാന റോളുകളില്‍ എത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.