ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍. ഒരിക്കലും മത്സരത്തില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും തരൂര്‍ വ്യക്തമാക്കി. 'ഞാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു എന്ന തരത്തില്‍ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകട്ടെ, ഞാൻ ഒരു വെല്ലുവിളിയിൽ നിന്ന് പിന്മാറില്ല', തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സൗഹൃദ മത്സരമാണ്. അവസാനം വരെ ഞാന്‍ ഇവിടെ ഉണ്ടാകും, ദയവായി ഒക്‌ടോബർ 17 ന് വന്ന് വോട്ടുചെയ്യുക', അദ്ദേഹം പറഞ്ഞു. ഇന്നും (ഒക്‌ടോബര്‍ 8) നാളെ (ഒക്‌ടോബര്‍ 9)യും മുംബൈയിലാണ് തരൂരിന്‍റെ പ്രചാരണം.
-
Surprised to get calls saying that “sources in Delhi” claim that I have withdrawn! I am on this race till the finish. #ThinkTomorrowThinkTharoor pic.twitter.com/zF3HZ8LtH5
— Shashi Tharoor (@ShashiTharoor) October 8, 2022 " class="align-text-top noRightClick twitterSection" data="
">Surprised to get calls saying that “sources in Delhi” claim that I have withdrawn! I am on this race till the finish. #ThinkTomorrowThinkTharoor pic.twitter.com/zF3HZ8LtH5
— Shashi Tharoor (@ShashiTharoor) October 8, 2022Surprised to get calls saying that “sources in Delhi” claim that I have withdrawn! I am on this race till the finish. #ThinkTomorrowThinkTharoor pic.twitter.com/zF3HZ8LtH5
— Shashi Tharoor (@ShashiTharoor) October 8, 2022
തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിടും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നു മണിയോടെയാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചത്. ഒക്‌ടോബർ 17നാണ് വോട്ടെടുപ്പ്.
വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കും. 9,000-ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും.