ETV Bharat / bharat

രാജ്യരാഷ്ട്രീയത്തിലെ പവര്‍ഹൗസ്, നയതന്ത്രങ്ങളില്‍ രാജശില്‍പ്പി ; പടനായകന്‍ പവാര്‍ പടിയിറങ്ങുമ്പോള്‍ - പ്രധാനമനമന്ത്രി

ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്രീയത്തിലും ബിജെപിക്ക് എതിരെ പ്രതിരോധം തീർക്കാൻ എന്നും മുന്നില്‍ തന്നെയായിരുന്നു എൻസിപിയും ശരദ്‌പവാറും

Sharad Pawar says good bye from active politics  Sharad Pawar  veteran of National Politics  what will the condition of both NCP and Opposition  ഉരുക്കു മുഷ്‌ടിയുള്ള പവാര്‍  ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യന്‍ പടിയിറങ്ങുമ്പോള്‍  ബിജെപിക്ക് എതിരെ പ്രതിരോധം തീർക്കാൻ  എൻസിപിയും ശരദ്‌പവാറും  മുംബൈ  പവാര്‍  ശരദ് പവാർ  പ്രധാനമനമന്ത്രി  ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യന്‍
'ഉരുക്കു മുഷ്‌ടി'യുള്ള പവാര്‍; ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യന്‍ പടിയിറങ്ങുമ്പോള്‍
author img

By

Published : May 2, 2023, 10:42 PM IST

രിമ്പും മുന്തിരിയും ഗോതമ്പും പരുത്തിയും വിളയുന്ന ബാരാമതിയില്‍ നിന്ന് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് 250 കിലോമീറ്ററാണ് ദൂരം. അവിടെ നിന്ന് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് 1440 കിലോമീറ്ററും. ഈ ദൂരത്തിനിടെയില്‍ ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഒരു മനുഷ്യനുണ്ട്. പേര് ശരദ് പവാർ. ഒപ്പം നിന്നവരും അസുഖങ്ങളും ആവോളം തളർത്താൻ ശ്രമിച്ചപ്പോഴൊക്കെയും അതിശക്തമായി തിരിച്ചെത്തി വിജയം നേടിയ ശരദ് പവാർ സജീവ രാഷ്ട്രീയത്തോട് വിടപറയുകയാണ്.

ഓർമയില്‍ 1999 : 'സ്വദേശിയായ ഒരു പ്രധാനമന്ത്രിയെ ആണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു വിദേശിയെ അല്ല'. 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ കോൺഗ്രസില്‍ ഉയർന്ന മുദ്രാവാക്യമായിരുന്നു ഇത്. അതിനുപിന്നില്‍ ശരദ്‌പവാർ, താരിഖ് അൻവർ, പിഎ സാഗ്‌മ എന്നിവരായിരുന്നു. മൂന്ന് പേരെയും സോണിയ ഗാന്ധി കോൺഗ്രസില്‍ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. അങ്ങനെയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രൂപം കൊള്ളുന്നത്. അന്നുമുതല്‍ ഇന്നുവരെ ശരദ്‌ പവാർ തന്നെയായിരുന്നു എൻസിപിയുടെ ദേശീയ അധ്യക്ഷൻ. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരുമുള്ള എൻസിപി പലയിടത്തും കോൺഗ്രസിന് മാത്രമല്ല ബിജെപിക്കും ശക്തമായ രാഷ്ട്രീയ ബദലാണ്.

പവർഹൗസായ പവാർ : ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്രീയത്തിലും ബിജെപിക്ക് എതിരെ പ്രതിരോധം തീർക്കാൻ മുന്നില്‍ തന്നെയായിരുന്നു എൻസിപിയും ശരദ്‌പവാറും. അതുകൊണ്ട് തന്നെയാണ് 1999ല്‍ കോൺഗ്രസ് വിട്ടിറങ്ങി എൻസിപി രൂപീകരിച്ചപ്പോഴും മഹാരാഷ്ട്രയില്‍ അതേ വർഷം ബിജെപിക്കൊപ്പം ചേരാതെ കോൺഗ്രസിനൊപ്പം സർക്കാർ രൂപീകരിക്കാൻ പവാർ തീരുമാനിച്ചതും. നീണ്ട 15 വർഷമാണ് എൻസിപിയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്ര ഭരിച്ചത്. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാൻ ശിവസേനയ്ക്കും കോൺഗ്രസിനുമൊപ്പം മഹാവികാസ് അഖാഡി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനും പവാറാണ് നേതൃത്വം നല്‍കിയത്.

മഹാരാഷ്ട്രയില്‍ കോൺഗ്രസിന് അധികാരം സ്വപ്‌നം കാണാൻ സോണിയ ഗാന്ധി അന്ന് ആശ്രയിച്ചതും ഒരിക്കല്‍ തള്ളിപ്പറഞ്ഞ ഇതേ പവാറിനെ തന്നെ. 1967ല്‍ 27-ാം വയസില്‍ എംഎല്‍എയായ പവാർ പിന്നീട് മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. മൂന്ന് തവണയാണ് ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ഏഴ് തവണ ലോക്‌സഭാംഗമായിരുന്നു. നരസിംഹറാവു, മൻമോഹൻ സർക്കാരുകളില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. കോൺഗ്രസിലായിരിക്കുമ്പോൾ 1998-99 കാലയളവില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും.

മഹാരാഷ്ട്രീയത്തില്‍ നിന്ന് ഇന്ദ്രപ്രസ്ഥം മോഹിച്ച്: പഠനത്തില്‍ അത്രകണ്ട് മിടുക്കനായിരുന്നില്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ ശരദ് പവാർ രാഷ്ട്രീയത്തില്‍ തല്‍പരനായിരുന്നു. 1958ല്‍ യൂത്ത് കോൺഗ്രസില്‍ ചേർന്ന ശരദ് പവാർ ബാരാമതിയിലെ പഞ്ചസാര ഫാക്‌ടറികളിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നേതാവായി വളർന്നത് അതിവേഗമാണ്. 27-ാം വയസില്‍ എംഎല്‍എയായ പവാറിന് രാഷ്ട്രീയത്തിലും അധികാരത്തിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വസന്തറാവു നായിക്, യശ്വന്ത് റാവു ചവാൻ എന്നീ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ അനുയായിയായി മഹാരാഷ്ട്ര കോൺഗ്രസിന്‍റെ തലപ്പത്തേക്കുള്ള പവാറിന്‍റെ വളർച്ചയും അതിവേഗമായിരുന്നു.

1978ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാർ ഇന്ദിരാഗാന്ധിയുമായും അടുത്ത സൗഹൃദം സ്ഥാപിച്ചു. അതിനിടെ കോൺഗ്രസ് വിഘടിച്ചപ്പോൾ കുറച്ചുകാലം കോൺഗ്രസ് യു, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്കൊപ്പവും അതിന്‍റെയെല്ലാം മഹാരാഷ്ട്രയിലെ നേതാവായും പ്രവർത്തിച്ചു. കോൺഗ്രസ് എസ് ബിജെപിയുമായി സഖ്യം ചേർന്നപ്പോഴും ശരദ് പവാർ അധികാര കേന്ദ്രമായി. 1987ല്‍ ശിവസേനയെ അധികാരത്തില്‍ നിന്ന് മാറ്റി നിർത്താനെന്ന പേരില്‍ ശരദ് പവാർ വീണ്ടും കോൺഗ്രസിന്‍റെ ഭാഗമായി. 1991ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ ശരദ് പവാർ പ്രധാനമന്ത്രി പദം മോഹിച്ചു. പക്ഷേ അത്തവണ പിവി നരസിംഹറാവുവിനാണ് നറുക്ക് വീണത്. പവാറിന് പ്രതിരോധ മന്ത്രി പദമാണ് ലഭിച്ചത്.

പക്ഷേ മുംബൈ കലാപത്തിന്‍റെ പശ്‌ചാത്തലത്തില്‍ പവാർ വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുകയാണുണ്ടായത്. പക്ഷേ സംസ്ഥാനത്ത് അധികനാൾ അധികാര കേന്ദ്രമായി തുടരാൻ പവാറിന് കഴിഞ്ഞില്ല. വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങിയ പവാർ കോൺഗ്രസ് അധ്യക്ഷ പദം സ്വപ്‌നം കണ്ടു. 1999ല്‍ സോണിയയ്ക്ക് എതിരെ ശബ്‌ദം ഉയർത്തിയതിന്‍റെ പേരില്‍ പവാർ കോൺഗ്രസില്‍ നിന്ന് പുറത്തുപോവുകയും എൻസിപി രൂപീകരിക്കുകയും ചെയ്യുകയാണുണ്ടായത്.

യുപിഎ ഭരണവും ബിജെപി വിരുദ്ധതയും : ഒരിക്കല്‍ എതിര്‍ ശബ്‌ദം ഉയര്‍ത്തിയതിന് പാര്‍ട്ടി 'കാടാറുമാസം' വിലക്കുകല്‍പ്പിച്ച നേതാവിന് പിന്നീട് ആ പാര്‍ട്ടിയോടുണ്ടായേക്കാവുന്ന ദേഷ്യം പറഞ്ഞറിയിക്കേണ്ടതില്ല. എന്നാല്‍ നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും ശരദ് പവാര്‍ കോണ്‍ഗ്രസിനെ ശത്രുവായി കണ്ടില്ല. ഭിന്നാഭിപ്രായം ഉയര്‍ത്തിയ വ്യക്തിയോട് പാര്‍ട്ടി കൈക്കൊണ്ട നടപടിയില്‍ ഒരു അച്ചടക്കമുള്ള പ്രവര്‍ത്തകനില്‍ നിന്നുമുണ്ടാവുന്ന സമീപനം തന്നെയായിരുന്നു ശരദ് പവാറിലും കണ്ടത്. അതുതന്നെയാണ് 2004 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിന്, മറുത്തൊന്നും ചിന്തിക്കാതെ കൈകൊടുക്കാന്‍ പവാറിനെ തോന്നിപ്പിച്ച ഘടകവും. സഖ്യക്ഷിയായുള്ള എന്‍സിപിയുടെ വരവ് കോണ്‍ഗ്രസും അംഗീകരിച്ചതോടെ 2004 ലും 2009 ലും പവാര്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കൃഷി മന്ത്രിയുമായി.

ഈ കാലഘട്ടത്തിലുടനീളം പവാര്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്നു. 2007 ലെ ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും, 2009 ലെ പഞ്ചസാര വിലയുമായി ബന്ധപ്പെട്ടും, കര്‍ഷക ആത്മഹത്യകള്‍, എന്‍ഡോസള്‍ഫാന്‍ അപകടകരമല്ലെന്നുള്ള പരാമര്‍ശം തുടങ്ങി വിവിധ വിഷയങ്ങളില്‍ പവാര്‍ വിമര്‍ശിക്കപ്പെട്ടു. ഇങ്ങനെയിരിക്കെയും രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ ആണിവേരറുത്ത 2ജി സ്‌പെക്‌ട്രം അന്വേഷിക്കുന്നതിനായുള്ള മന്ത്രിമാരുടെ സംഘത്തെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചത് ശരദ് പവാറിനെയായിരുന്നു എന്നത് ഭരണസംവിധാനത്തില്‍ അദ്ദേഹം എത്രമാത്രം ശക്തനായിരുന്നു എന്നത് അടിവരയിടുന്നതായിരുന്നു.

തൊട്ടുപിന്നാലെയുള്ള 2014ലെ മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് കനത്ത പ്രഹരമേല്‍ക്കേണ്ടതായി വന്നു. എന്നാല്‍ കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ഒരുപോലെ നഷ്‌ടപ്പെട്ട പവാറിന് മുന്നില്‍ ബിജെപി വാതിലുകള്‍ തുറന്നിട്ടു. മഹാരാഷ്‌ട്രയില്‍ വിജയിച്ചുവെങ്കിലും ഒറ്റയ്‌ക്ക് ഭരിക്കാനുള്ള അംഗ സംഖ്യയില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി പവാറിനെ സമീപിച്ചു. എന്നാല്‍ ബിജെപിയുടെ ഘടക കക്ഷിയായ ശിവസേന ഇതിന് മുടക്കം പറഞ്ഞതോടെ ഈ ബന്ധം നടക്കാതെ പോയി.

ക്ഷണം നീട്ടിയ ശേഷം അവസരവാദ രാഷ്‌ട്രീയം പയറ്റിയ ബിജെപിയുടെ സമീപനം പവാറില്‍ മുമ്പേയുണ്ടായിരുന്ന ബിജെപി വിരുദ്ധതയെ ആളിക്കത്തിക്കുകയും ചെയ്‌തു. ഇതിന്‍റെ പ്രതിഫലനം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ മത്രമല്ല ദേശീയ തലത്തിലും പവാര്‍ വ്യക്തമാക്കി കൊണ്ടിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയപ്പോള്‍, സംസ്ഥാനത്ത് ഒരു സീറ്റ് മാത്രം നേടി അപ്രസക്തമായ കോണ്‍ഗ്രസിന് മുന്നില്‍ ശക്തമായ അടിയൊഴുക്കുകളിലും അഞ്ച് സീറ്റ് നേടി പവാറും എന്‍സിപിയും കരുത്തുകാട്ടി. എല്ലാത്തിലുമുപരി എംഎല്‍എമാര്‍ കൂടുമാറി സ്വന്തം അസ്ഥിത്വം പോലും ചോദ്യചിഹ്നമായി മിഴിച്ചുനിന്ന ശിവസേനയ്‌ക്ക് മുന്നിലും, പയറ്റാന്‍ തന്ത്രങ്ങളില്ലാതെ കാണിയായി നോക്കിനിന്ന കോണ്‍ഗ്രസിന് മുന്നിലും മഹാവികാസ് അഘാഡി സഖ്യം സാധ്യമാക്കി മഹാരാഷ്‌ട്രയെ ഭദ്രമാക്കിയതും ബിജെപിയെ അപ്രസക്തമാക്കിയതും പവാര്‍ എന്ന ഒറ്റയാള്‍ പോരാളിയായിരുന്നു എന്നതും ചരിത്രം.

ക്രിക്കറ്റ് ഭരണവും വഴങ്ങുന്ന പവാർ : രാഷ്‌ട്രീയം തന്നെ ഒരു മത്സരമാണെന്ന് പറയാറുണ്ടെങ്കിലും കായിക വിനോദങ്ങളില്‍ കമ്പമുള്ള ജനപ്രതിനിധികള്‍ കുറവാണ്. ഇനി കായിക വിനോദങ്ങളില്‍ പ്രിയമുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇഷ്‌ടമുള്ള വിനോദങ്ങള്‍ വിരലിലെണ്ണാവുന്നതുമാവും. എന്നാല്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, കബഡി, ഖോ ഖോ, റെസ്‌ലിങ് തുടങ്ങി ഒട്ടുമിക്ക കായിക വിനോദ മേഖലകളിലും പ്രിയവും ഒരു കൈ പയറ്റുകയും ചെയ്‌തയാളായിരുന്നു ശരദ് പവാര്‍. ബാല്യകാലം മുതല്‍ ക്രിക്കറ്റിനോടുള്ള പ്രിയവും ഭാര്യാപിതാവ് ക്രിക്കറ്റ് താരമായിരുന്നു എന്ന ബന്ധങ്ങളുമെല്ലാം പവാറിനെ ക്രിക്കറ്റിലേക്ക് കൂടുതല്‍ അടുപ്പിച്ചു. 2005 മുതല്‍ 2008 വരെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) എന്ന ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷനായും പിന്നീട് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (ഐസിസി) ഉപാധ്യക്ഷനായും അധ്യക്ഷനായും പവാറുണ്ടായിരുന്നു. ബിസിസിഐയുടെയും ഐസിസിയുടെയും താക്കോല്‍ സ്ഥാനങ്ങള്‍ നിയന്ത്രിച്ച ഇന്ത്യക്കാരന്‍ എന്ന അപൂര്‍വതയും പവാറിന് സ്വന്തമാണ്. മാത്രമല്ല 2004 ലും 2009 ലും കേന്ദ്ര കൃഷിമന്ത്രിയായിരിക്കെ, മന്ത്രിയുടെ ചുമതലകളേക്കാള്‍ അദ്ദേഹം ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തിനായിരുന്നു വിലകല്‍പ്പിച്ചിരുന്നത് എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കിയിരുന്നതും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. ഇവ കൂടാതെ ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ നിയന്ത്രിച്ചിരുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷനിലും, മഹാരാഷ്‌ട്ര റെസ്‌ലിങ് അസോസിയേഷന്‍, മഹാരാഷ്‌ട്ര കബഡി അസോസിയേഷന്‍, മഹാരാഷ്‌ട്ര ഖോ ഖോ അസോസിയേഷന്‍, മഹാരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ തുടങ്ങിയവയിലെല്ലാം ചോദ്യം ചെയ്യപ്പെടാനാവാത്ത സാന്നിധ്യമായി പവാറുണ്ടായിരുന്നു. അതേസമയം വിനോദങ്ങളേക്കാളുപരി പവാറിനെ ഇവയിലേക്കടുപ്പിച്ചത് അധികാരവും പണവുമായിരുന്നു എന്ന ആക്ഷേപവും അന്തരീക്ഷത്തില്‍ കെടാതെ നില്‍പ്പുണ്ട്.

എൻസിപി ഇനി എങ്ങോട്ട് : പതിറ്റാണ്ടുകള്‍ നീണ്ട രാഷ്‌ട്രീയ ജീവിതത്തിന് ബൈ പറഞ്ഞ് പവാര്‍ മടങ്ങുമ്പോള്‍ പിന്‍വാങ്ങുന്നത് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ രാഷ്‌ട്രീയ ചാണക്യന്മാരില്‍ ഒരാള്‍ കൂടിയാണ്. അസുഖങ്ങള്‍ തളര്‍ത്തിയിട്ടും സംസ്ഥാനത്തും ദേശീയ രാഷ്‌ട്രീയത്തിലും വലിയ മാറ്റങ്ങള്‍ സാധ്യമാക്കിയും, വിള്ളിച്ചകള്‍ അടച്ചും, എതിരാളികളുടെ അടര്‍ത്തിമാറ്റലുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയും തന്നെയായിരുന്നു തന്ത്രശാലിയായ പവാറിന്‍റെ യാത്രകളത്രയും. രാഷ്‌ട്രീയ ഭീമന്മാരോട് പോലും കൊമ്പുകോര്‍ത്തും പ്രതിപക്ഷ ഐക്യം വിളംബരം ചെയ്‌തും മുന്നേറിയ പവാര്‍ പെട്ടെന്ന് ഗോദയില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്‍സിപിയേക്കാള്‍ ബുദ്ധിമുട്ടിലാക്കുക മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയാവും.

അരപ്പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് പോലും കാണിയായി മാറിനിന്ന മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ വിശാല സഖ്യം രൂപീകരിച്ച് പ്രതിരോധിച്ച ആ രാഷ്‌ട്രീയ വൈഭവം പ്രതിപക്ഷനിരയ്‌ക്ക് ആകമാനം കനത്ത നഷ്‌ടം തന്നെയാവും. മുന്നില്‍ നില്‍ക്കുന്ന 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുറം തിരിഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൂട്ടി ഹസ്‌തദാനം നല്‍കുന്നതിന് കാര്‍മികത്വം വഹിക്കാന്‍ ചങ്കുറപ്പുള്ള രാഷ്‌ട്രീയ കാരണവര്‍ വരുത്തുന്ന വിടവ് ചെറുതാവില്ല. പവാറിനെ കണ്ടും ആ വാക്കിന് വിലനല്‍കിയും മുന്നോട്ടുപോവുന്ന പ്രവര്‍ത്തകരിലും അദ്ദേഹത്തിന്‍റെ പിന്‍വാങ്ങല്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കും എന്നതും തീര്‍ച്ചയാണ്.

പിന്‍ഗാമിയെ വ്യക്തമാക്കാതെയും സൂചനകള്‍ നല്‍കാതെയുമായിരുന്നു പവാര്‍ തന്‍റെ രാഷ്‌ട്രീയ ഇന്നിങ്‌സ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. എന്നാല്‍ മകള്‍ സുപ്രിയ സുലേയെ പിന്‍തുടര്‍ച്ചക്കാരിയാക്കി പാര്‍ട്ടി മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കാതെ നോക്കാന്‍ തന്നെയാവും പവാര്‍ എന്ന അതികായന്‍ മനസുകൊണ്ട് ചിന്തിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുവെങ്കിലും മക്കള്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാന്‍ പവാര്‍ തയ്യാറായില്ല എന്ന വിമര്‍ശനങ്ങള്‍ ഉയരുമെങ്കിലും, താന്‍ രൂപീകരിച്ച എന്‍സിപിയെ അതിന്‍റെ അകക്കാമ്പിന് ദോഷം തട്ടാതെ നോക്കാന്‍ അദ്ദേഹത്തിന് മറ്റ് വഴികളില്ല എന്നുവേണം കരുതാന്‍. പകരം മരുമകനും പാര്‍ട്ടി നേതാവുമായ അജിത് പവാറിന് മേധാവിത്വം നല്‍കിയാല്‍ അതുവഴി എന്‍സിപി, ബിജെപിയുടെ തൊഴുത്തിലെത്തിയേക്കാമെന്ന ധര്‍മസങ്കടവും പവാറിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും വ്യക്തമാണ്. അങ്ങനെയെങ്കില്‍ ബാല്‍ താക്കറെയുടെ വിയോഗ ശേഷം ഉദ്ധവ് താക്കറെ നേരിട്ട അതേ അസ്ഥിത്വം നഷ്‌ടപ്പെടുന്ന അവസ്ഥ എന്‍സിപിയെയും കാത്തിരിപ്പുണ്ടെന്ന ബോധ്യവും പവാറിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നും തീര്‍ച്ചയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.