ETV Bharat / bharat

'ലോകം എന്തു ചെയ്‌താലും ഞങ്ങള്‍ പോസിറ്റീവ് ആയി തുടരും'; പത്താന്‍ പ്രതിഷേധങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍ - Pathaan release

Shah Rukh Khan reacts on Pathan boycott: പത്താന്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഉദ്‌ഘാടന വേദിയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

Shah Rukh Khan on Pathaan  No matter what will stay positive says Shahrukh  28th International Kolkata Film Festival  Pathaan actor Shahrukh Khan  Shah Rukh Khan reacts on Pathan boycott  Shah Rukh Khan  Pathan boycott  പത്താന്‍ പ്രതിഷേധങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍  പ്രതികരിച്ച് ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  പത്താന്‍  പത്താന്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍  കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള  Celebrities attend on Kolkata Film Fest  Shah Rukh Khan met Rani Mukerji  Mahesh Bhatt reacts on KIFF 2022  28th KIFF 2022  Pathaan release  Shah Rukh Khan upcoming movies
പത്താന്‍ പ്രതിഷേധങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍
author img

By

Published : Dec 16, 2022, 11:49 AM IST

Updated : Dec 16, 2022, 11:57 AM IST

പത്താന്‍ പ്രതിഷേധങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത: ലോകം എന്തു തന്നെ ചെയ്‌താലും ഞങ്ങളെ പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരുമെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന 'പത്താനി'ലെ വീഡിയോ ഗാനം പുറത്തിറങ്ങിയത് മുതല്‍ പൊട്ടിപ്പുറപ്പെട്ട വിമര്‍ശനങ്ങള്‍ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെയും പ്രതികരിക്കുകയായിരുന്നു താരം. 28-ാമത് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

Shah Rukh Khan reacts on Pathan boycott: എല്ലാറ്റിനെയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്നാണ് ഷാരൂഖ് പറയുന്നത്. 'എന്തു തന്നെ സംഭവിച്ചാലും ഞങ്ങളെ പോലുള്ളവര്‍ പോസിറ്റീവായി തുടരും. റിലീസിനൊരുങ്ങുന്ന 'പത്താന്‍' സിനിമയിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിന്‍റെ ഉള്ളടക്കം ഒരു സമൂഹത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വ്യത്യസ്‌ത ജാതിയിലും മതത്തിലും നിറത്തിലുമുള്ള ആളുകൾക്ക് പരസ്‌പരം നന്നായി മനസിലാക്കാനുള്ള ഒരു ഉപകരണമാണ് സിനിമ', ഷാരൂഖ് ഖാന്‍ പറഞ്ഞു.

Celebrities attend on Kolkata Film Fest: ഷാരൂഖിനൊപ്പം അമിതാഭ്‌ ബച്ചന്‍, ജയ ബച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് 28-ാമത് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം നിര്‍വഹിച്ചത്. റാണി മുഖര്‍ജി, മഹേഷ് ഭട്ട്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി തുടങ്ങിയവരും ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Shah Rukh Khan met Rani Mukerji: കറുത്ത ത്രീ പീസ് സ്യൂട്ട്‌ ധരിച്ചാണ് ഷാരൂഖ് ഖാന്‍ ചലച്ചിത്ര മേളയില്‍ എത്തിയത്. നീല സ്യൂട്ടിലാണ് അമിതാഭ്‌ ബച്ചന്‍ ചടങ്ങിൽ പങ്കെടുത്തത്. അതേസമയം കറുത്ത നിറത്തിലുള്ള മനോഹരമായ സാരിയിലാണ് റാണി മുഖര്‍ജി പ്രത്യക്ഷപ്പെട്ടത്. ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദിയില്‍ 'കുച്ച് കുച്ച് ഹോത്താ ഹേ' താരങ്ങള്‍ (റാണി മുഖര്‍ജിയും ഷാരൂഖും) പരസ്‌പരം കണ്ടുമുട്ടിയപ്പോഴുളള സന്തോഷ നിമിഷവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Mahesh Bhatt reacts on KIFF 2022: ചടങ്ങില്‍ സംവിധായകന്‍ മഹേഷ്‌ ഭട്ടും പ്രതികരിച്ചു. 'ഈ രാഷ്‌ട്രീയ അശാന്തിയുടെ കാലത്ത്, പാശ്ചാത്യരുടെ ആശയങ്ങളെ തള്ളിക്കളയാൻ ഇന്ത്യയിലെ കുട്ടികൾ ശ്രമിക്കുന്നു. പാശ്ചാത്യരിൽ നിന്ന് അവർക്ക് ലഭിച്ച പാഠമാണത്. ഞങ്ങളുടെ ദൗത്യം അതല്ല. എല്ലാ വംശങ്ങളെയും ഒന്നിപ്പിക്കാൻ ഇന്ത്യയുണ്ട്. ടാഗോറിന്‍റെ ഈ വാക്കുകൾ എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളിൽ മുഴങ്ങണം', മഹേഷ് ഭട്ട് പറഞ്ഞു.

'ഏത് സംസ്‌കാരത്തെയും, ഏത് വംശത്തെയും, എന്തിനെയും നിരസിക്കുക എന്നത് ഇന്ത്യയുടെ രീതിയല്ല. എല്ലാ കാര്യങ്ങളെയും സ്നേഹത്തോടെയും സഹതാപത്തോടെയും ഗ്രഹിക്കുക എന്നതാണ് നമ്മുടെ പരമോന്നത ലക്ഷ്യം. അതാണ് ഇന്ത്യ',കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ രവീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ഭട്ട്.

28th KIFF 2022: പശ്ചിമ ബംഗാൾ സർക്കാരും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റും സംയുക്തമായാണ് 28-ാമത് കൊൽക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്‌. കൊല്‍ക്കത്തയില്‍ ഡിസംബർ 15 മുതൽ 22 വരെയാണ് മേള.

Pathaan release: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉടമ കൂടിയാണ് ഷാരൂഖ് ഖാൻ. 2023 ജനുവരി 25നാണ് 'പത്താന്‍' തിയേറ്ററുകളിലെത്തുക. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നു.

Shah Rukh Khan upcoming movies: അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാന്‍' ആണ് ഷാരൂഖിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡങ്കി'യാണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. 'ഡങ്കി'യില്‍ തപ്‌സി പന്നുവാണ് ഷാരൂഖിന്‍റെ നായികയായെത്തുക.

Also Read: പത്താനെതിരെ വ്യാപക പ്രതിഷേധം; ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു

Last Updated : Dec 16, 2022, 11:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.