ബോളിവുഡ് ബോക്‌സോഫിസിൽ തിളങ്ങി കിങ് ഖാന്‍ ഷാരൂഖ് ഖാൻ. സൂപ്പര്‍ താരത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ 'പഠാന്‍റെ' (Pathaan) ആഗോള ബോക്‌സോഫിസ് റെക്കോഡ് തകര്‍ത്തെറിഞ്ഞ് താരത്തിന്‍റെ പുതിയ റിലീസായ 'ജവാന്‍' (Jawan breaks Pathaan records).
അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത 'ജവാൻ' ആഗോളതലത്തില്‍ 1,000 കോടി കടന്ന് ബോക്‌സോഫിസിൽ ആധിപത്യം തുടരുകയാണ്. 1,055 കോടിയിലെത്തി, 'പഠാനെ' മറികടന്ന് 2023ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമ എന്ന റെക്കോഡും 'ജവാന്‍' സ്വന്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
ഇതോടെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രമായും, രണ്ടാമത്തെ ബോളിവുഡ് ചിത്രമായും 'ജവാന്‍' നിലകൊള്ളുന്നു. നിലവില്‍ 1968.03 കോടി രൂപയുമായി ആമിര്‍ ഖാന്‍റെ 'ദംഗല്‍' (Dangal) ആണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത്.
വെറും 23 ദിവസങ്ങള്‍ കൊണ്ടാണ് 'ജവാന്‍' 'പഠാന്‍റെ' ആജീവനാന്ത ആഗോള കലക്ഷനായ 1,055 കോടി മറികടന്നത്. അതേസമയം 23 ദിവസം കൊണ്ട് 'ജവാന്‍' ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്നും കലക്‌ട് ചെയ്‌തത് 587 കോടി രൂപയാണ്. ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഈ വര്‍ഷം, ആദ്യ 23 ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോഡും 'ജവാന്' സ്വന്തം. ഇനി ഇന്ത്യന്‍ ബോക്‌സോഫിസില്‍ 'ഗദർ 2', 'പഠാൻ' എന്നീ സിനിമകളുടെ 600 കോടി റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് 'ജവാന്‍'.
- " class="align-text-top noRightClick twitterSection" data="">
Also Read: Salaar vs Dunki Release Clash ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി ഷാരൂഖ് ഖാനും പ്രഭാസും
'ജവാനി'ൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടത്. ഷാരൂഖിന്‍റെ ഒരു കഥാപാത്രം, അതിഥി താരമായി എത്തിയ ദീപിക പദുക്കോണിന്‍റെ പെയര്‍ ആയും, മറ്റൊരു കഥാപാത്രം നയന്‍താരയുടെ പെയറായുമാണ് പ്രത്യക്ഷപ്പെട്ടത്. മുന്‍ നിര തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയാണ് ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷത്തില്‍ എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
ഇവരെ കൂടാതെ പ്രിയാമണി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, റിധി ദോഗ്ര, സഞ്ജീത ഭട്ടാചാര്യ, ഗിരിജ ഓക്ക്, ലെഹർ ഖാൻ, ആലിയ ഖുറേഷി എന്നിവരും ചിത്രത്തില്‍ അണിനിരന്നു. ആരാരാരീ രാരോ, ഫറാട്ടാ, ചലേയ, സിന്ദാ ബന്ദാ, നോട്ട് രാമയ്യ വാസ്‌തവയ്യ തുടങ്ങി ട്രാക്കുകളും, ടൈറ്റില്‍ തീമും ഉള്‍പ്പെടെ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്.
അതേസമയം ഒരു വര്‍ഷത്തില്‍ തുടർച്ചയായി രണ്ട് 1,000 കോടി ചിത്രങ്ങൾ സമ്മാനിച്ചെന്ന റെക്കോഡ് സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യന്‍ താരവും ഷാരൂഖ് ഖാനാണ്. 'പഠാനും', 'ജവാനും' ശേഷമുള്ള ഈ വര്‍ഷത്തെ മൂന്നാമത്തെ റിലീസാണ് 'ഡുങ്കി'. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.