ETV Bharat / bharat

Sexual Abuse Case Against Haryana Minister | ഹരിയാന മന്ത്രിയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്‌ : അടുത്ത വാദം കേൾക്കല്‍ ഒക്‌ടോബർ 21ന്‌

More Petitions Filed Against Haryana Minister | ഹരിയാന കായിക മന്ത്രി സന്ദീപ്‌ സിംഗിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാരിയുടെ ഹർജി

Haryana Minister Sexual Abuse Case  sexual abuse case of haryana sports minister  More Petitions Filed In Haryana Minister  sexual assualt case against haryana minister  sexualy abused lady coach in haryana  ഹരിയാന മന്ത്രിയുടെ ലൈംഗികാതിക്രമ കേസ്‌  വനിത കോച്ചിനെതിരെയുള്ള ലൈംഗികാതിക്രമം  ഹരിയാനയിൽ വനിത കോച്ചിനെതിരെയുള്ള അതിക്രമം  കായിക മന്ത്രി വനിതാ കോച്ചിനെതിരെ ലൈംഗികാതിക്രമം  ഹരിയാന മന്ത്രിയ്‌ക്കെതിരെ കൂടുതൽ ഹർജികൾ
Haryana Minister Sexual Abuse Case
author img

By ETV Bharat Kerala Team

Published : Oct 11, 2023, 1:05 PM IST

ചണ്ഡിഗഡ് : ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗിനെതിരെ വനിത കോച്ച് ലൈംഗികാരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കേസിൽ അടുത്ത വാദം കേള്‍ക്കല്‍ ഒക്‌ടോബർ 21ന്‌(Sexual Abuse Case Against Haryana Minister). ഇന്ന്‌ വാദം കേട്ട ജില്ല കോടതി തുടര്‍നടപടികള്‍ 21ലേക്ക്‌ മാറ്റുകയായിരുന്നു. പരാതിക്കാരിക്ക്‌ വേണ്ടി സുനിൽ സേത്തി, ദീപാൻഷു ബൻസാൽ എന്നീ അഭിഭാഷകരാണ്‌ ഹർജികള്‍ സമർപ്പിച്ചത്‌.

സിആർപിസി 209ാം വകുപ്പ്‌ പ്രകാരം കേസിലെ കോടതി നടപടികൾ സെഷൻസ്‌ കോടതിയിലേക്ക് മാറ്റണമെന്നാണ് ആദ്യത്തെ ഹർജിയിലെ ആവശ്യം. ബലാത്സംഗ ശ്രമമായതിനാൽ ഇത് സെഷൻസ് കോടതി പ്രത്യേകം കൈകാര്യം ചെയ്യണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകർ വാദിച്ചു. രണ്ടാമത്തെ അപേക്ഷയിൽ സിആർപിസി സെക്ഷൻ 157 പ്രകാരം അന്വേഷണ റിപ്പോർട്ടിന്‍റെ പകര്‍പ്പ് പരാതിക്കാരിക്ക് നല്‍കാന്‍ പൊലീസിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെടുന്നു.

സെപ്‌റ്റംബർ 15ന് അഡീഷണൽ സെഷൻസ് ജഡ്‌ജി മുൻകൂർ ജാമ്യം അനുവദിച്ച സിംഗിനെതിരെ സിആർപിസി സെക്ഷൻ 437(3) പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാമത്തെ അപേക്ഷ. സന്ദീപ്‌ സിംഗിനുള്ള ജാമ്യം പുനപ്പരിശോധിക്കാനും അഭിഭാഷകർ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സുപ്രീകോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ അനുസരിച്ച്‌ കേസില്‍ വാദം കേൾക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്‌.

കൂടാതെ ഇരയുടെ പേര്‌ വെളിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തവർക്കെതിരെ ഐപിസിയിലെ 228-എ,499,500 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഹർജിയിലുണ്ട്‌.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.