അസംഗഡ് (യുപി) : അസംഗഡില്‍ വ്യാജ മദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. 12 ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അഹ്‌റൗള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നഗർ പഞ്ചായത്തിലെ മഹുലിൽ സ്ഥിതി ചെയ്യുന്ന നാടൻ മദ്യവിൽപ്പനശാലയിൽ നിന്നും ഞായറാഴ്ച വൈകുന്നേരം വിറ്റ മദ്യം വ്യാജമാണെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ ആരോപിച്ചു.
also read: ബാബു കുടുങ്ങിയ പോലെ ബ്രഹ്മഗിരിക്കുന്നിൽ അകപ്പെട്ട് 19 കാരന്‍ നിശാന്ത്, രക്ഷകരായി വ്യോമസേന ; വീഡിയോ
അതേസമയം, വ്യാജമദ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മെയ് 25നുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ 25ലേറെ പേര്‍ മരണപ്പെട്ടിരുന്നു.