ETV Bharat / bharat

കശ്മീരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി സുരക്ഷ സേന - ഐഇഡി

കശ്‌മീരിലെ ദോഡ ജില്ലയിലാണ് റോഡരികില്‍ ബാഗിലുപേക്ഷിച്ച നിലയില്‍ എഇഡി കണ്ടെത്തിയത്

Major tragedy averted in Doda J&K  Doda latest news  J&K latest news  Security forces defuse IED in J&K  IED in J&K's Doda  ഐഇഡി  കശ്‌മീര്‍ ഐഇഡി
കശ്മീരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി സുരക്ഷ സേന
author img

By

Published : Apr 14, 2022, 11:30 AM IST

Updated : Apr 14, 2022, 1:05 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ കണ്ടെത്തിയ തീവ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി. ബുധനാഴ്‌ച (14ഏപ്രില്‍) വൈകിട്ടോടെ ദോഡ ജില്ലയിലെ ഘട്ട് പ്രദേശത്ത് ബാഗിലുപേക്ഷിച്ച നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. സേനയുടെ ഇടപെടലിലൂടെ വന്‍ അപകടമാണ് പ്രദേശത്ത് ഒഴിവായത്.

ബുധനാഴ്‌ച വൈകുന്നേരമാണ് ദോഡ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ഘട്ട് റോഡരികിൽ സംശയാസ്‌പദമായ നിലയില്‍ പോളിത്തീൻ ബാഗ് കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് റോഡിലെ ഗതാഗതം താല്‍കാലികമായി നിര്‍ത്തിയ ശേഷമാണ് ഔദ്യോഗിക വൃത്തങ്ങള്‍ തുടര്‍ നടപടി സ്വീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ബാഗില്‍ ഐഇഡി (Improvised explosive device) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡിലെ വിദഗ്‌ഗദരുള്‍പ്പെട്ട സംഘമാണ് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് സ്‌ഫോടക വസ്‌തു നിര്‍വീര്യമാക്കിയത്. ലോക്കൽ പൊലീസ്, ആർമി, സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയവരുള്‍പ്പെട്ട സംഘവും പരിശോധനയ്‌ക്കുണ്ടായിരുന്നു.

Also read: കശ്‌മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ

Last Updated : Apr 14, 2022, 1:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.