ETV Bharat / bharat

'പാര്‍ലമെന്‍റ് ക്ഷേത്രം പോലെ, തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ മകനെ തൂക്കിലേറ്റണം': പിടിയിലായ മനോരഞ്ജന്‍റെ പിതാവ് ഇടിവി ഭാരതിനോട് - പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതികള്‍

Security breach in Parliament : കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് പാര്‍ലമെന്‍റ് ആക്രമണത്തില്‍ പിടിയിലായ മനോരഞ്ജന്‍. ഇയാളുടെ കൂട്ടാളി സാഗര്‍ ശര്‍മയും മൈസൂരുവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്

Security breach in Parliament  Manoranjan s father statement  Security breach in Parliament Manoranjan  Parliament attack 2023  Parliament attack Manoranjan  പാര്‍ലമെന്‍റ് ആക്രമണം  പാര്‍ലമെന്‍റ് ആക്രമിച്ച മനോരഞ്ജന്‍  പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതികള്‍  പാര്‍ലമെന്‍റിന് നേരെ ഖലിസ്ഥാന്‍ നോതാവിന്‍റെ ഭീഷണി
Parliament attack
author img

By ETV Bharat Kerala Team

Published : Dec 13, 2023, 6:48 PM IST

Updated : Dec 13, 2023, 8:53 PM IST

മനോരഞ്ജന്‍റെ പിതാവ് ദേവരാജ ഗൗഡ പ്രതികരിക്കുന്നു

മൈസൂരു (കര്‍ണാടക) : പാര്‍ലമെന്‍റ് തങ്ങള്‍ക്ക് ക്ഷേത്രം പോലെയാണെന്നും പിതാവെന്ന നിലയില്‍ മനോരഞ്ജന്‍റെ പ്രവൃത്തിയില്‍ ഖേദമുണ്ടെന്നും പാര്‍ലമെന്‍റ് ആക്രമണത്തില്‍ പിടിയിലായ മൈസൂരു സ്വദേശി മനോരഞ്ജന്‍റെ പിതാവ് ദേവരാജ ഗൗഡ (Security breach in Parliament Manoranjan's father statement). പാര്‍ലമെന്‍റിലെ അക്രമം (Parliament attack) വാര്‍ത്തയായതിന് പിന്നാലെ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ അപലപിക്കുന്നതായും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ തന്‍റെ മകനെ തൂക്കിലേറ്റണമെന്നും ദേവരാജ ഗൗഡ പറഞ്ഞു.

'പാര്‍ലമെന്‍റ് ഞങ്ങള്‍ക്ക് ക്ഷേത്രം പോലെയാണ്. മകന്‍ മനോരഞ്ജന്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കയറിയത് തന്നെ തെറ്റാണ്. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ ഇതിനെ അപലപിക്കുന്നു. തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിലേറ്റണം. ആരും ഇത്തരം പ്രവൃത്തി ചെയ്യരുത്.' -മനോരഞ്ജന്‍റെ അച്ഛന്‍ പറഞ്ഞു.

'മനോരഞ്ജന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. വായനയാണ് അവന്‍റെ പ്രധാന ഹോബി. ഒന്നിനോടും അതിയായ ആഗ്രഹം ഇല്ലാത്ത ആളാണ് അവന്‍. സാമൂഹത്തെ സേവിക്കണമെന്ന് എപ്പോഴും പറയാറുണ്ട്. ഒരു കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. എല്ലാവര്‍ക്കും നല്ലത് ചെയ്യണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവന്‍റെ മനസില്‍ ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല. ഇത് തികച്ചും അപലപനീയമാണ്.

ഒരു സംഘടന ഉണ്ടാക്കണമെന്ന് അവന് ആഗ്രഹം ഉണ്ടായിരുന്നു. കര്‍ഷകരെയും പാവപ്പെട്ടവരെയും സഹായിക്കണം എന്ന് പറയുമായിരുന്നു. രണ്ട് ദിവസം മുന്‍പ് അവന്‍ ഡല്‍ഹിയിലേക്കാണ് എന്ന് പറഞ്ഞ് ഇവിടെ നിന്ന് പോയി. അത് ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി ആണെന്ന് അറിഞ്ഞിരുന്നില്ല. എന്‍റെ മകന്‍ എന്നല്ല, ഇത്തരമൊരു പ്രവൃത്തി ആരുചെയ്‌താലും അത് തെറ്റാണ്.' -ദേവരാജ ഗൗഡ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ശൂന്യവേള ആരംഭിച്ചപ്പോഴാണ് അക്രമികള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എംപിമാരുടെ ഇരിപ്പിടങ്ങളിലേക്ക് ചാടിവീണത്. സ്വേച്ഛാധിപത്യം അനുവദിക്കില്ല എന്നടക്കം മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണം (Security breach in Parliament). സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു.

മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദര്‍ശക പാസ് ഉപയോഗിച്ചാണ് മനോരഞ്ജനും കൂട്ടാളിയും എത്തിയത്. മനോരഞ്ജനൊപ്പം സാഗര്‍ ശര്‍മ എന്ന യുവാവും ആക്രമണത്തില്‍ പങ്കാളിയാണ്. സന്ദര്‍ശക ഗാലറിയില്‍ നിന്ന് എംപിമാര്‍ക്കിടയിലേക്ക് എത്തിയ ഇവര്‍ മഞ്ഞ നിറത്തിലുള്ള സ്‌പ്രേ ലോക്‌സഭയ്‌ക്കുള്ളില്‍ പ്രയോഗിച്ചു. യുഎസില്‍ നിന്നുള്ള ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ പാര്‍ലമെന്‍റ് ആക്രമിക്കുമെന്ന് അടുത്തിടെയാണ് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഉണ്ടായ ആക്രമണം രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തി.

also read: അക്രമം നടത്തിയത് സാഗർ ശർമയും മനോരഞ്ജനും, എല്ലാ അന്വേഷണ ഏജൻസികളും പാർലമെന്‍റില്‍

Last Updated : Dec 13, 2023, 8:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.