ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ആദ്യത്തേതുപോലെ അതിഭീകരമല്ലെന്ന് ഐസിഎംആർ ഡയറക്ടര്‍ ജനറല്‍ ഡോ. ബൽറാം ഭാർഗവ. രോഗം സ്ഥിരീകരിക്കുന്നവരിൽ ലക്ഷണങ്ങളുള്ളവര്‍ കുറവാണ്. ക്ഷീണം, ശരീരവേദന, രുചിയും മണവും നഷ്‌ടപ്പെടുന്ന അവസ്ഥ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾ രണ്ടാം തരംഗത്തിൽ കുറവാണ്. അതേസമയം ശ്വാസംമുട്ടൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read more:ആന്ധ്രയിൽ കൊവിഡ് രോഗികൾ വലയുന്നു; ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ല
രണ്ടാം തരംഗത്തിൽ ചെറുപ്പക്കാരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും പ്രായമായവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഘട്ടത്തിലെയും മരണനിരക്കിൽ വലിയ വ്യത്യാസം റിപ്പോർട്ട് ചെയ്‌തിട്ടില്ല. രാജ്യത്തുടനീളം ഈ രീതിയാണ് തുടരുന്നത്. പലയിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങളിലെ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രധാന വകഭേദങ്ങൾ ഇന്ത്യയിൽ ഇതിനകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Read more: ഡി.ആര്‍.ഡി.ഒയുടെ ഒക്സിജൻ സിലിണ്ടറുകള്‍ യു.പിയിലെത്തിച്ചു