ന്യൂഡൽഹി: കൊവിഡ് -19 വൈറസിന്‍റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വർഷം മെയ് മാസത്തിൽ ഉണ്ടായേക്കാവുന്ന കേസുകളുടെ വർധനവിനെക്കുറിച്ചും കേന്ദ്രസർക്കാരിനോട് നേരത്തേ സൂചന നൽകിയതായി ശാസ്ത്ര സമൂഹം അറിയിച്ചു. എന്നിരുന്നാലും ഡാറ്റാ വിശകലനത്തിന്‍റെ അഭാവം കാരണമാണ് ഇതിനെ കുറിച്ച് ഒരു പ്രവചനവും നടത്താത്തതെന്നും കമ്മ്യൂണിറ്റി അറിയിച്ചു.
രോഗവ്യപനത്തിന്‍റെ സൂചനകൾ ലഭിച്ചപ്പോൾ തന്നെ ദീർഘകാല, ഇടത്തരം പദ്ധതികൾ മുതൽ ഹ്രസ്വകാല പദ്ധതികൾ വരെ അധികൃതർ ആസൂത്രണം ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി ഉണ്ടാകുന്ന പ്രതിസന്ധികളെ അടിസ്ഥാനമാക്കിയാൽ ഈ പദ്ധതികൾ അപര്യാപ്‌തമാണെന്നും ഐഐടി ഹൈദരാബാദ് പ്രൊഫസർ ഡോ. എം. വിദ്യാസാഗർ അറിയിച്ചു. ഐൈടി കാൺപൂർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മെയ് 8നകം രണ്ടാം തരംഗത്തിലെ പ്രതിദിന കേസുകൾ വർധിക്കുമെന്നാണ് സൂചന. കൂടാതെ മെയ് 14നും 18നും ഇടയിൽ 38 മുതൽ 44 ലക്ഷം വരെ സജീവ കേസുകൾ ഉണ്ടാകുമെന്നും കാൺപൂർ പഠനം പ്രവചിക്കുന്നു.
കൊറോണ വൈറസിന്‍റെ പുതിയതും കൂടുതൽ പകർച്ചശേഷിയുമുള്ള സാർസ്-കോവ്-2 ജനറ്റിക്‌സ് കൺസോർഷ്യത്തെക്കുറിച്ച് മാർച്ചിൽ സർക്കാരിനെയും ഇൻസാകോഗിനെയും അറിയിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിന്‍റെ ജീനോമിക് വകഭേദങ്ങൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ ഈ സ്ഥാപനം ആരംഭിച്ചത്. വൈറസ് വകഭേദങ്ങൾ പഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 10 ദേശീയ ലബോറട്ടറികളെയും ഈ സ്ഥാപനം പരിശോധിച്ചു. ഫെബ്രുവരി ആദ്യം തന്നെ സ്ഥാപനം ബി.1.617 എന്ന വകഭേദം കണ്ടെത്തിയതായും സർക്കാരിനെ അറിയിച്ചതായും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് ഡയറക്‌ടറും ഇൻസാകോഗ് അംഗവുമായ അജയ് പരിദ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രം മാർച്ചിൽ ഈ കണ്ടെത്തൽ സ്വീകരിച്ചു.
ഇ484ക്യൂ, എൽ452ആർ എന്നീ വകഭേദങ്ങൾ വളരെയധികം ആശങ്കാകുലമാണെന്ന് കണ്ടെത്തലിൽ പറയുന്നു. കൂടാതെ വകഭേദം സംഭവിച്ച വൈറസുകൾക്ക് എളുപ്പത്തിൽ ഒരു മനുഷ്യകോശത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും രോഗപ്രതിരോധ ശേഷിയെ ചെറുക്കാൻ സാധിക്കുമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.