ETV Bharat / bharat

ലഖിംപുർ ഖേരി സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് നുതലപതി വെങ്കട രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബഞ്ച് വ്യാഴാഴ്‌ച കേസ് പരിഗണിക്കും

ലഖിംപൂർ ഖേരി  സൂപ്രീം കോടതി  നുതലപതി വെങ്കട രമണ  സൂര്യകാന്ത്  ഹിമ കോലി  lakhimpur-kheri-violence  akhimpur-kheri  violence
ലഖിംപൂർ ഖേരി; സ്വമേധയാ കേസെടുത്ത് കോടതി
author img

By

Published : Oct 6, 2021, 11:00 PM IST

ന്യൂഡല്‍ഹി : ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കര്‍ഷകര്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് നുതലപതി വെങ്കട രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബഞ്ച് വ്യാഴാഴ്‌ച കേസ് പരിഗണിക്കും.

ഞായറാഴ്‌ചയാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിമാ‍ര്‍ക്കെതിരേ നടന്ന കര്‍ഷ പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. വാഹനത്തിന് അടിയില്‍ പെട്ട് രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

മരിച്ച നാല് കർഷകരിൽ ഒരാളെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വെടിവച്ച് കൊലപ്പെടുത്തിയതാണെന്നും മറ്റ് മൂന്നുപേരെ വാഹനവ്യൂഹം അപകടപ്പെടുത്തിയതുമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെ‌എം) ആരോപണം.

എന്നാൽ കിസാൻ മോർച്ചയുടെ ആരോപണങ്ങള്‍ അജയ് മിശ്ര നിഷേധിച്ചു. സംഭവസ്ഥലത്ത് താനും മകനും ഉണ്ടായിരുന്നില്ലെന്നായിരുന്നു മിശ്രയുടെ പ്രതികരണം.

Read More: രാഹുലും പ്രിയങ്കയും ലഖിംപുരില്‍ ; കൊല്ലപ്പെട്ട മൂന്ന് കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും

എന്നാല്‍ മിശ്രയുടെ മകനെതിരെ യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതിന് പിന്നാലെ ലഖിംപുര്‍ ഖേരിയിലേക്ക് പോയ പ്രയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരേയും പൊലീസ് അതിക്രമമുണ്ടായി. ഇതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അതിനിടെ രാഹുലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.