ന്യൂഡൽഹി: കൽക്കരി കുംഭകോണക്കേസിൽ വിചാരണ നടത്തുന്നതിനായി പുതിയ രണ്ട് ജഡ്‌ജിമാരെ നിയമിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് അരുൺ ഭരത്‌വാജ്, സജ്ജയ് ബൻസാൾ എന്നിവരെയാണ് കോടതി നിയമിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അടങ്ങുന്ന അഞ്ചംഗ ബഞ്ചാണ് ജഡ്‌ജിമാരെ നിയമിച്ച് ഉത്തരവിട്ടത്. 2014 ജൂലൈ 25 നാണ് അഡീഷണൽ സെഷൻസ് ജഡ്‌ജി ഭരത് പരാശറിനെ കൽക്കരിപ്പാടം കേസുകൾക്കായുള്ള പ്രത്യേക ജഡ്‌ജിയായി സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നത്. തുടർന്ന് ആറ് കേസുകളാണ് പ്രത്യേക കോടതി തീർപ്പാക്കിയത്.
കൽക്കരി കുംഭകോണ കേസ്; പുതിയ രണ്ട് ജഡ്‌ജിമാരെ നിയമിച്ച് സുപ്രീംകോടതി - കൽക്കരി കുംഭകോണ കേസ്
ജസ്‌റ്റിസ് അരുൺ ഭരത്‌വാജ്, സജ്ജയ് ബൻസാൾ എന്നിവരെയാണ് കോടതി നിയമിച്ചത്