ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ സെക്രട്ടറി വി.കെ ശശികല 10 കോടി രൂപ കോടതിയില്‍ പിഴ അടച്ചു. വിചാരണക്കോടതി വിധി പ്രകാരമുള്ള തുകയാണ് അടുത്ത വര്‍ഷം ജയില്‍ മോചിതയാവാന്‍ ശശികല അടച്ചത്. പിഴ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവില്‍ കഴിയേണ്ടി വരുമെന്നായിരുന്നു കോടതി വിധി. ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഒരു രാഷ്ട്രീയ നേതാവ് വഴി ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ശശികല പിഴ അടച്ചത്.
2014 സെപ്റ്റംബറിലാണ് പ്രത്യേക വിചാരണക്കോടതി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിത, ശശികല, ഇളവരശി, സുധാകരന്‍ എന്നിവരെ അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിച്ചത്. ജയലളിതക്ക് 100 കോടി രൂപയും മറ്റു പ്രതികള്‍ക്ക് 10 കോടി വീതവുമാണ് പിഴ ശിക്ഷ വിധിച്ചത്.