ETV Bharat / bharat

അത്‌ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റായി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ വിശ്വസ്തൻ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടു

author img

By ETV Bharat Kerala Team

Published : Dec 21, 2023, 4:44 PM IST

Updated : Dec 21, 2023, 10:54 PM IST

President of Wrestling Federation of India: ഉത്തർപ്രദേശ് ഗുസ്‌തി ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് സഞ്ജയ് കുമാർ സിങ് ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റായി (റെസ്‌ലിംങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ)) തെരഞ്ഞെടുക്കപ്പെട്ടു. ദേവേന്ദ്ര കടിയാനാണ് വൈസ് പ്രസിഡന്‍റ്. ബ്രിജ്‌ഭൂഷൻ സിങുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സഞ്ജയ് കുമാർ സിങ്.

Sanjay Singh elected as President of Wrestling Federation of India

ന്യൂഡല്‍ഹി: ഗുരുതരമായ ലൈംഗിക പീഡന ആരോപണവും ദിവസങ്ങളോളം ദേശീയ തലസ്ഥാനത്ത് നടന്ന ഗുസ്‌തി താരങ്ങളുടെ സമരവും കൊണ്ട് ശ്രദ്ധേയമായിരുന്നു ഇന്ത്യൻ ഗുസ്‌തി കായിക രംഗം. ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് (മുൻ ഡബ്ല്യുഎഫ്‌ഐ മേധാവി ) എതിരെയാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് സ്വാധീനമുള്ള പാനല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.

  • BJP सांसद Brij Bhushan का भारतीय कुश्ती महासंघ में दबदबा कायम

    Sanjay Singh बने WFI के नए अध्यक्ष #SanjaySingh #WFI pic.twitter.com/btLDYojSs6

    — abhishek tyagi (@abhishek03tyagi) December 21, 2023 " class="align-text-top noRightClick twitterSection" data=" ">

ഉത്തർപ്രദേശ് ഗുസ്‌തി ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് സഞ്ജയ് കുമാർ സിങ് ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റായി (റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ)) തെരഞ്ഞെടുക്കപ്പെട്ടു. ദേവേന്ദ്ര കടിയാനാണ് വൈസ് പ്രസിഡന്‍റ്. ബ്രിജ്‌ഭൂഷൻ സിങുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സഞ്ജയ് കുമാർ സിങ്.

VIDEO | "(WFI) election is being held after 11 months. Victory of Sanjay Singh, who is vice-president of UP Wrestling Federation, is certain," says former Wrestling Federation of India (WFI) president Brij Bhushan Sharan Singh. pic.twitter.com/fSpG1VFA43

— Press Trust of India (@PTI_News) December 21, 2023 " class="align-text-top noRightClick twitterSection" data=" ">

കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് അനിത ഷിയോറനാണ് സഞ്ജയ് കുമാർ സിങിന് എതിരെ മത്സരിച്ചിരുന്നു. അനിതയ്ക്ക് ഏഴ് വോട്ടുകൾ ലഭിച്ചപ്പോൾ സഞ്ജയ് സിങിന് 40 വോട്ടുകളാണ് ലഭിച്ചത്. അനിതയ്ക്ക് ബ്രിജ്‌ ഭൂഷണ് എതിരെ സമരം നടത്തിയ ഗുസ്‌തി താരങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും വിജയിക്കാനായില്ല.

ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നെങ്കിലും കോടതിയലക്ഷ്യ കേസുകൾ കാരണം വൈകുകയായിരുന്നു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിന്, ലോക ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ഡബ്ല്യുഎഫ്‌ഐയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ മാസം ആദ്യം പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് നടത്താൻ അവസരം ഒരുങ്ങിയത്. ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതോടെ

യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (ഡബ്ല്യുഎഫ്‌ഐ) അസോസിയേഷന്‍റെ അംഗീകാരം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ പതാകയ്ക്ക് കീഴിലായിരുന്നില്ല മത്സരിച്ചിരുന്നത്. ഇനി രാജ്യത്തിനും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷനും കീഴില്‍ ദേശീയ താരങ്ങൾക്ക് അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാൻ അവസരമൊരുങ്ങും.

ന്യൂഡല്‍ഹി: ഗുരുതരമായ ലൈംഗിക പീഡന ആരോപണവും ദിവസങ്ങളോളം ദേശീയ തലസ്ഥാനത്ത് നടന്ന ഗുസ്‌തി താരങ്ങളുടെ സമരവും കൊണ്ട് ശ്രദ്ധേയമായിരുന്നു ഇന്ത്യൻ ഗുസ്‌തി കായിക രംഗം. ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് (മുൻ ഡബ്ല്യുഎഫ്‌ഐ മേധാവി ) എതിരെയാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് സ്വാധീനമുള്ള പാനല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.

  • BJP सांसद Brij Bhushan का भारतीय कुश्ती महासंघ में दबदबा कायम

    Sanjay Singh बने WFI के नए अध्यक्ष #SanjaySingh #WFI pic.twitter.com/btLDYojSs6

    — abhishek tyagi (@abhishek03tyagi) December 21, 2023 " class="align-text-top noRightClick twitterSection" data=" ">

ഉത്തർപ്രദേശ് ഗുസ്‌തി ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് സഞ്ജയ് കുമാർ സിങ് ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റായി (റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ)) തെരഞ്ഞെടുക്കപ്പെട്ടു. ദേവേന്ദ്ര കടിയാനാണ് വൈസ് പ്രസിഡന്‍റ്. ബ്രിജ്‌ഭൂഷൻ സിങുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സഞ്ജയ് കുമാർ സിങ്.

  • VIDEO | "(WFI) election is being held after 11 months. Victory of Sanjay Singh, who is vice-president of UP Wrestling Federation, is certain," says former Wrestling Federation of India (WFI) president Brij Bhushan Sharan Singh. pic.twitter.com/fSpG1VFA43

    — Press Trust of India (@PTI_News) December 21, 2023 " class="align-text-top noRightClick twitterSection" data=" ">

കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് അനിത ഷിയോറനാണ് സഞ്ജയ് കുമാർ സിങിന് എതിരെ മത്സരിച്ചിരുന്നു. അനിതയ്ക്ക് ഏഴ് വോട്ടുകൾ ലഭിച്ചപ്പോൾ സഞ്ജയ് സിങിന് 40 വോട്ടുകളാണ് ലഭിച്ചത്. അനിതയ്ക്ക് ബ്രിജ്‌ ഭൂഷണ് എതിരെ സമരം നടത്തിയ ഗുസ്‌തി താരങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും വിജയിക്കാനായില്ല.

ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നെങ്കിലും കോടതിയലക്ഷ്യ കേസുകൾ കാരണം വൈകുകയായിരുന്നു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിന്, ലോക ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ഡബ്ല്യുഎഫ്‌ഐയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ മാസം ആദ്യം പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് നടത്താൻ അവസരം ഒരുങ്ങിയത്. ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതോടെ

യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (ഡബ്ല്യുഎഫ്‌ഐ) അസോസിയേഷന്‍റെ അംഗീകാരം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ പതാകയ്ക്ക് കീഴിലായിരുന്നില്ല മത്സരിച്ചിരുന്നത്. ഇനി രാജ്യത്തിനും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷനും കീഴില്‍ ദേശീയ താരങ്ങൾക്ക് അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാൻ അവസരമൊരുങ്ങും.

Last Updated : Dec 21, 2023, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.