കോയമ്പത്തൂര്‍: പെരിയാറിന്‍റെ പ്രതിമയില്‍ ചെരിപ്പ് മാലയും കാവിപ്പൊടിയും. വെള്ളല്ലൂരിലെ ഫാദർ പെരിയാർ സ്‌റ്റഡി സെന്‍ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ പ്രതിമയിലാണ് ചെരിപ്പ് മാല അണിയിച്ച് കാവിപ്പൊടി തൂകിയത്. പ്രദേശത്തെ ജനങ്ങളാണ് പെരിയാർ പഠനകേന്ദ്രം നടത്തിപ്പുകാരെ വിവരമറിയിച്ചത്. ഇതേത്തുടർന്ന് രക്ഷാധികാരികൾ ബോത്തനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ALSO READ: Assembly Election 2022: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ ഏതെങ്കിലും സിസിടിവി ക്യാമറയില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ, രാത്രിയിൽ ആരെങ്കിലും പ്രദേശത്ത് ഉണ്ടായിരുന്നോയെന്ന കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ ദ്രാവിഡർ കഴകം പ്രവർത്തകർ പ്രതിഷേധിച്ചു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചത്.