മുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന സംഘത്തിന്‍റെ ഭാഗമാണ് എൻസിബി മുംബൈ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയെന്ന് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. ബിജെപി നേതാവ് മോഹിത് ഭാരതിയയാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്ന് മാലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ മാസം വാങ്കഡെയുടെ നേതൃത്വത്തിൽ ഒരു ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ആര്യൻ ഖാനെ അറസ്‌റ്റ് ചെയ്‌തത്.
ALSO READ: മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍
ക്രൂയിസ് മയക്കുമരുന്ന് റെയ്‌ഡ് വ്യാജമാണെന്ന് ആവർത്തിച്ച മാലിക് വാങ്കഡെയ്ക്കെതിരെ തുടർച്ചയായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. സബർബൻ ഓഷിവാരയിലെ ശ്‌മശാനത്തിൽ വച്ചാണ് വാങ്കഡെ ഭാരതിയെ കണ്ടതെന്നും, എന്നാൽ വാങ്കഡെയുടെ ഭാഗ്യം കാരണം പൊലീസിന്‍റെ സിസിടിവി പ്രവർത്തിക്കാത്തതിനാൽ തങ്ങൾക്ക് ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും മന്ത്രി ഞായറാഴ്‌ച അവകാശപ്പെട്ടു. അതിനാൽ ഭയം നിമിത്തം വാങ്കഡെ തന്നെ പിന്തുടരുന്നതായി തെറ്റായ പരാതി നൽകിയെന്നും മാലിക് പറഞ്ഞു.
മോചനദ്രവ്യത്തിനായി ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയാണ് ക്രൂയിസ് റേവ് പാർട്ടിയെന്നും ഇതിന്‍റെ സൂത്രധാരൻ മോഹിത് ഭാരതിയാണെന്നും എൻസിപി നേതാവ് ആരോപിച്ചു. ഗൂഢാലോചനയിൽ വാങ്കഡെയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹം, വാങ്കഡെയുടെ സ്വകാര്യ സൈന്യത്തിൽ മോഹിത് അംഗമാണെന്നും പറഞ്ഞു.
അനീതിക്കെതിരായ തന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കാനും മുന്നോട്ട് വരാനും മാലിക് ബോളിവുഡ് ഷാരൂഖ് ഖാനോട് അഭ്യർത്ഥിച്ചു.
ALSO READ: മരം മുറി മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞ്, വനം മന്ത്രിയുടെ വാദം വിചിത്രം: ചെന്നിത്തല
പെഡലർമാരെയും കടത്തുകാരെയും സംരക്ഷിച്ച് മയക്കുമരുന്ന് ഉപഭോക്താക്കൾക്കിടയിൽ വാങ്കഡെ ഭയം സൃഷ്‌ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോകാനുള്ള കെണി മോഹിത് ഭാരതി/യുടെ ഭാര്യ സഹോദരൻ ഋഷഭ് സച്ദേവ വഴിയാണ് സ്ഥാപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. 25 കോടിയാണ് ആവശ്യപ്പെട്ടത്, 18 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.
തന്‍റെ പോരാട്ടം എൻസിബിയ്‌ക്കോ ബിജെപിയ്‌ക്കോ എതിരെയല്ല. മറിച്ച് തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെയാണ്. ദയവായി തന്നെ പിന്തുണയ്ക്കണമെന്നും, മയക്കുമരുന്ന് വിപത്തിനെ തുടച്ചുനീക്കുന്നതിന് താനും പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.