ETV Bharat / bharat

'തിങ്കളാഴ്‌ച പരീക്ഷ'യില്‍ പാസായി സല്‍മാന്‍ ചിത്രം; 100 കോടി കടന്ന് കിസി കാ ഭായ് കിസി കി ജാൻ

സിനിമ നിരൂപകരിൽ നിന്നും സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടായിട്ടും കിസി കാ ഭായ് കിസി കി ജാൻ തിയേറ്ററുകളിൽ മുന്നേറുന്നു..

Salman Khans Kisi Ka Bhai Kisi Ki Jaan  KKBKKJ box office collection day 4  how much did KKBKKJ make on Monday  KKBKKJ manages to mint double digits on Monday  തിങ്കളാഴ്‌ച പരീക്ഷയില്‍ പാസായി സല്‍മാന്‍ ചിത്രം  സല്‍മാന്‍ ചിത്രം  സല്‍മാന്‍  കിസി കാ ഭായ് കിസി കി ജാൻ നാലാം ദിന കലക്ഷന്‍  കിസി കാ ഭായ് കിസി കി ജാൻ  Salman Khan Kisi Ka Bhai Kisi Ki Jaan falters  Salman Khan Kisi Ka Bhai Kisi Ki Jaan  Salman Khan  Kisi Ka Bhai Kisi Ki Jaan  സല്‍മാന്‍ ഖാന്‍  കിസി കാ ഭായ് കിസി കി ജാൻ കലക്ഷന്‍  കിസി കാ ഭായ് കിസി കി ജാൻ ബോക്‌സ്‌ ഓഫീസി കലക്ഷന്‍  100 കോടി കടന്ന് കിസി കാ ഭായ് കിസി കി ജാൻ
100 കോടി കടന്ന് കിസി കാ ഭായ് കിസി കി ജാൻ
author img

By

Published : Apr 25, 2023, 12:04 PM IST

പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം ഫാമിലി എന്‍റര്‍ടെയ്‌നറായ 'കിസി കാ ഭായ് കിസി കി ജാനു'മായി സൽമാൻ ഖാൻ വീണ്ടും എത്തിയിരിക്കുകയാണ്. നാലാം ദിനത്തില്‍ കലക്ഷന് ഗണ്യമായ ഇടിവ് നേരിട്ടുവെങ്കിലും, ബോക്‌സോഫിസിൽ താന്‍ ഇപ്പോഴും ഒരു മികച്ച പെര്‍ഫോമറാണെന്ന് സല്‍മാന്‍ ഖാന്‍ തെളിയിച്ചു. 'കിസി കാ ഭായ് കിസി കി ജാന്‍' റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്‌ചയില്‍ കാര്യമായ ഇടിവ് നേരിട്ടെങ്കിലും, രണ്ടക്ക സംഖ്യകള്‍ കലക്‌ട് ചെയ്യാനായി.

വാരാന്ത്യത്തിൽ ശക്തമായി മുന്നേറിയ ചിത്രം റിലീസ് ചെയ്‌ത് നാലാം ദിവസത്തില്‍ പത്ത് കോടിയോളം രൂപ നേടിയതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഏവരും ഉറ്റുനോക്കിയിരുന്ന തിങ്കളാഴ്‌ചത്തെ പരീക്ഷയില്‍ ചിത്രം പാസായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'കിസി കാ ഭായ് കിസി കി ജാൻ' 10.5 കോടി രൂപയാണ് നാലാം ദിനത്തില്‍ നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നാല് ദിവസത്തെ ആകെ കലക്ഷന്‍ 74 കോടി രൂപയാണ്. എന്നാല്‍ സിംഗിൾ സ്‌ക്രീനുകളിലെ പ്രകടനം തിങ്കളാഴ്‌ചയും മികച്ചതായിരുന്നു. അതേസമയം നാലാം ദിനത്തില്‍ മൾട്ടിപ്ലക്‌സ് കലക്ഷനിൽ ഇടിവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിങ്കളാഴ്‌ച, തിയേറ്ററില്‍ 15 ശതമാനം ഒക്യുപെൻസി ഉണ്ടായിരുന്നു ചിത്രത്തിന്.

അതേസമയം ആഗോളതലത്തില്‍ ചിത്രം 100 കോടി രൂപയിലധികം നേടി‍യിട്ടുണ്ട്. 112.80 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദര്‍ശന ദിനത്തില്‍ വെറും 13 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 25 കോടിയും 26 കോടിയും 'കിസി കാ ഭായ് കിസി കി ജാൻ' സ്വന്തമാക്കി.

Also Read: റിലീസിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍; കിസി കാ ഭായ് കിസി കി ജാൻ ലീക്കായി

സൽമാന്‍റെ മുൻ ഹിറ്റുകളെ പോലെ 'കിസി കാ ഭായ് കിസി കി ജാൻ' ടോപ് ഹിറ്റില്‍ ഇടംപിടിച്ചില്ലെങ്കിലും കൊവിഡിന് ശേഷമുള്ള റിലീസുകളെ അപേക്ഷിച്ച് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായി ചിത്രത്തിന്. സിനിമയ്‌ക്ക് പ്രതിദിനം 16,000 ഷോകൾ വരെ ഉണ്ടായിരുന്നു. നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു പ്രധാന ഹിന്ദി ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാൻ' എന്നതും ശ്രദ്ധേയമാണ്.

അജിത്ത് നായകനായി 2014ൽ പുറത്തിറങ്ങിയ വീരത്തിന്‍റെ ഹിന്ദി റീമേക്കാണ് ഫർഹാദ് സാംജി സംവിധാനം ചെയ്‌ത 'കിസി കാ ഭായ് കിസി കി ജാൻ'. ചിത്രത്തില്‍ വെങ്കിടേഷ് ദഗ്ഗുബതി ഒരു സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജഗപതി ബാബു വില്ലനായും എത്തിയിരുന്നു. 'കിസി കാ ഭായ് കിസി കി ജാൻ' സിനിമ നിരൂപകരിൽ നിന്ന് നെഗറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നതെങ്കിലും സല്‍മാന്‍ ഖാന്‍ ആരാധകര്‍ കടുത്ത പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

സൽമാൻ ഖാനും പൂജ ഹെഗ്‌ഡെയും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ പാലക് തിവാരി, വെങ്കിടേഷ് ദഗ്ഗുബതി, ഷെഹ്‌നാസ് ഗിൽ തുടങ്ങിയവരും ജാസി ഗിൽ, രാഘവ് ജുയൽ, വിനാലി ഭട്‌നാഗർ, സിദ്ധാർഥ് നിഗം, സുഖ്ബീർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഷെഹ്‌നാസ് ഗില്ലിന്‍റെയും പാലക് തിവാരിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിസി കാ ഭായ് കിസി കി ജാൻ'.

Also Read: മോശം റിവ്യൂകള്‍ക്കിടയിലും മുട്ടുമടക്കാതെ സല്‍മാന്‍ ചിത്രം; കിസി കാ ഭായ് കിസി കി ജാന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.