ETV Bharat / bharat

സച്ചിന്‍ പാഡണിഞ്ഞു; ടി-20 പ്രദർശന മത്സരത്തിൽ കിരീടം ചൂടി'വൺ വേൾഡ്' - Sachin one world

One World Team Wins In One World One Family Cup: കർണാടകയിൽ നടന്ന 'വൺ വേൾഡ്, വൺ ഫാമിലി' ടി-20 പ്രദർശന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിച്ച ‘വൺ വേൾഡ്’ ടീം ജേതാക്കൾ. എതിർ ടീമിന്‍റെ182 റൺസ് വിജയലക്ഷ്യം മറികടന്നാണ് വിജയം.

One World One Family Cup  One World team wins  ടി 20 പ്രദർശന മത്സരം  വൺ വേൾഡ് വൺ ഫാമിലി
One World One Family Cup: Sachin's Team Wins Cup
author img

By ETV Bharat Kerala Team

Published : Jan 18, 2024, 9:29 PM IST

കർണാടക: കർണാടകയിലെ ചിക്കബല്ലാപ്പൂരിലെ സത്യസായി ഗ്രാമത്തിൽ നടന്ന 'വൺ വേൾഡ്, വൺ ഫാമിലി' ടി-20 പ്രദർശന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ‘വൺ വേൾഡ്’ ടീം ജേതാക്കളായി (Sachin Tendulkar One World team wins in One World One Family Cup). നിരാലംബരായ കുട്ടികൾക്കായുള്ള സ്റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനമാണ് പ്രദർശന മത്സരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

'വൺ ഫാമിലി' ടീമിനെതിരെ ടോസ് നേടിയ വൺ വേൾഡ് ടീം ഫീൽഡിങാണ് തെരഞ്ഞെടുത്തത്. ഒരു ബോൾ ശേഷിക്കവെ, വൺ ഫാമിലി ടീമിന്‍റെ 182 റൺസ് വിജയലക്ഷ്യം മറികടന്നാണ് വിജയം. യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള 'വൺ ഫാമിലി' ടീം 181 റൺസ് നേടിയിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ ഡാരൻ മാഡിയും റൊമേഷ്‌ കലുവിതാരണയും തുടക്കത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്.

എന്നാൽ വൺ ഫാമിലി 39 റൺസെടുത്തപ്പോഴേക്കും റൊമേഷ്‌ പുറത്തായി. 8 റൺസെടുത്ത ശേഷം മുഹമ്മദ് കൈഫ് ക്രീസ് വിട്ടു. അപ്പോഴേക്കും ഡാരൻ മാഡി അർധസെഞ്ചുറി നേടി. 19 റൺസ് നേടിയ പാർഥിവ് പട്ടേലിന് അധിക നേരം കളിയിൽ തുടരാനായില്ല.

യൂസഫ് പഠാനും യുവരാജ് സിംഗിനും റൺ റേറ്റ് ഉയർത്താനായി. 38 റൺസിനാണ് യൂസഫ് പഠാൻ പുറത്തായത്. 23 റൺസുകളോടെ ക്യാപ്റ്റൻ യുവരാജ് സിംഗും പുറത്തായി.

182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വൺ വേൾഡ് ടീം ക്യാപ്‌റ്റൻ സച്ചിനും വിക്കറ്റ് കീപ്പർ നമൻ ഓജയും തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നു. 28 റൺസിന് ശേഷം നമൻ ഓജ പുറത്തായി.

മറുവശത്ത് തന്‍റേതായ ശൈലിയിൽ ഒരു ബൗണ്ടറിയും സിക്‌സും പറത്തി മികച്ച അടിത്തറ പാകിയ സച്ചിനെ മുത്തയ്യ മുരളീധരന്‍റെ ബൗളിംഗിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് കൈഫ് പിടികൂടി. 73 റൺസ് നേടിയ അൽവിറോ പീറ്റേഴ്‌സൺ ആണ് മാൻ ഓഫ് ദ മാച്ച്.

23 റൺസാണ് ഉപുൽ തരംഗ നേടിയത്. അവസാന ഓവറിൽ 7 റൺസ് ഉള്ളപ്പോൾ ക്രീസിലെത്തിയ ഇർഫാൻ പഠാൻ ഒരു സിക്‌സ് അടിച്ച് വിജയം ഉറപ്പിച്ചു.

Also read: 'എല്ലാവരേയും ഹാപ്പിയാക്കാന്‍ പറ്റില്ല...' ടി20 ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.