ETV Bharat / bharat

മരുന്ന്‌ നിര്‍മാണ യൂണിറ്റില്‍ സ്‌ഫോടനം; മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു - andra predhesh blast

രണ്ട്‌ പേരാണ് ആന്ധ്രയിലെ കാക്കിനടയിലെ മരുന്ന് നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. പുലര്‍ച്ചെ 3.15 നായിരുന്നു അപകടം

മരുന്ന്‌ നിര്‍മാണ യൂണിറ്റില്‍ സ്‌ഫോടനം  ആന്ധ്ര പ്രദേശ്‌  മരിച്ച തൊഴിലാളികള്‍ക്ക് ധനസഹായം  സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു  andra blast  andra predhesh blast  employees died in blast
മരുന്ന്‌ നിര്‍മാണ യൂണിറ്റില്‍ സ്‌ഫോടനം; മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം
author img

By

Published : Mar 12, 2021, 7:13 PM IST

അമരാവതി: ആന്ധ്ര പ്രദേശിലെ കാക്കിനടയില്‍ മരുന്ന്‌ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ.കന്ന ബാബു. 40 ലക്ഷം രൂപ കമ്പനിയായ ടൈച്ച് ഇൻഡസ്ട്രീസും പത്ത് ലക്ഷം രൂപ സര്‍ക്കാരുമാണ് നല്‍കുക. അപകടത്തില്‍ രണ്ട്‌ പേരാണ് മരിച്ചത്. നാല്‌ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് നാല്‌ ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പുലര്‍ച്ചെ 3.15 നാണ് മരുന്ന് നിര്‍മാണ യൂണിറ്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തില്‍ യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ഫാക്ടറി മാനേജ്‌മെന്‍റിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.