ഹൈദരാബാദ്: 4 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുമായി ഒരാൾ പിടിയിൽ. ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അബുദാബിയിൽ നിന്ന് വിമാനത്തിൽ എത്തിയ അബ്‌ദുൽ അസീസ് കുട്ടിക്കോൾവീട് എന്ന വ്യക്തിയാണ് അറസ്‌റ്റിലായത്. 40,000 വിദേശ സിഗരറ്റുകളാണ് അബുദബിയിൽ നിന്നും ഇയാൾ കടത്തിയത്.
സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. കോഫിഡേ ഷോപ്പ് സ്റ്റാഫിനോടുള്ള ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ ബെൻസൺ ആൻഡ് ഹെഡ്‌ജസിന്‍റെ 150 പാക്കറ്റുകളും, സ്പെഷ്യൽ ഗോൾഡ് സൂപ്പർഫൈനിന്‍റെ 50 പാക്കറ്റുകളുമടക്കം വ്യത്യസ്‌ത അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വ്യാജ സിഗരറ്റ് പാക്കറ്റുകൾ 'പാക്‌സി'നു കൈമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിനായി ഇവ കസ്റ്റംസിന് കൈമാറി.