ETV Bharat / bharat

Rohingya Muslims | കത്വയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണം ; പൊലീസുമായി ഏറ്റുമുട്ടി റോഹിംഗ്യൻ അഭയാർഥികൾ

രണ്ട് വർഷത്തിലധികമായി തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിട്ടുള്ള തങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് ഇവർ ക്യാമ്പിനകത്ത് പ്രതിഷേധം നടത്തുന്നത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ ആകെ 271 റോംഹിംഗ്യകൾ തടവിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്

Rohingya Muslims demand release from holding centre  റോഹിംഗ്യൻ അഭയാർഥികൾ  റോഹിംഗ്യൻ മുസ്‌ലിം  Rohingya demand release from holding center  Rohingya Muslims demand releas  Rohingya Muslims  Rohingya Muslims issue  clash between police and Rohingya Muslims  ശ്രീനഗർ  ജമ്മു കശ്‌മീർ
പൊലീസുമായി ഏറ്റുമുട്ടി റോഹിംഗ്യൻ അഭയാർഥികൾ
author img

By

Published : Jul 19, 2023, 11:21 AM IST

ശ്രീനഗർ : ജമ്മു കശ്‌മീരിലെ തടങ്കൽ കേന്ദ്രത്തിനുള്ളിൽ (Holding Centre) സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി റോഹിംഗ്യൻ (Rohingya) അഭയാർഥികള്‍. കത്വ ജില്ലയിലെ ഹിരാനഗർ സബ് ജയിലിലെ തടങ്കൽ കേന്ദ്രത്തിൽ രണ്ടുവർഷമായി തടവിലുള്ളവരാണ് ഉടൻ മോചനമാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചത്. 271 പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച സുരക്ഷാജീവനക്കാരുമായി ഇവര്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ പ്രതിഷേധം സാധാരണമാണെന്നും കഴിഞ്ഞ ഒരു മാസത്തിലധികമായി കേന്ദ്രത്തിൽ നിന്നുള്ള മോചനമാവശ്യപ്പെട്ട് അവര്‍ ഇത് തുടരുകയാണെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

രാവിലെ ഒരു സ്‌ത്രീക്ക് അസുഖം വന്നതോടെയാണ് തടങ്കല്‍ പാളയത്തില്‍ പ്രതിഷേധം കനത്തത്. ഉന്നത പൊലീസ് അധികൃതരും ജയിൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു. വിഷയം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നും ഉത്തരവുകൾ ലഭിക്കുമ്പോൾ അവരെ വിട്ടയക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്നും ഉറപ്പുനൽകിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.

തടങ്കൽ കേന്ദ്രത്തിന്‍റെ പ്രധാന കവാടത്തിന് സമീപം എത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നേരിയ ബലപ്രയോഗം നടത്തിയതായി അധികൃതർ അറിയിച്ചു. തടവിൽ പാർപ്പിക്കുന്നതിനെതിരെ കഴിഞ്ഞ മെയ് മാസത്തിലും റോഹിംഗ്യകൾ കേന്ദ്രത്തിനകത്ത് ആളുകള്‍ നിരാഹാര സമരം നടത്തിയിരുന്നു. അന്നും പൊലീസും ജയിൽ ജീവനക്കാരും അനുനയിപ്പിച്ചതിനെത്തുടർന്ന് ഇവര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി 2021 മാർച്ച് 5 നാണ് ഹിരാനഗർ സബ് ജയിലിൽ തടങ്കൽ കേന്ദ്രം ആരംഭിക്കുന്നതിനായി വിജ്ഞാപനം ഇറക്കിയത്. ഈ കേന്ദ്രത്തിൽ 74 സ്‌ത്രീകളും 70 കുട്ടികളും ഉൾപ്പടെ ആകെ 271 റോഹിംഗ്യകൾ തടവിൽ കഴിയുന്നുണ്ട്. ഇവരുടെ സ്വദേശമായ മ്യാൻമറിലേക്ക് തിരികെ നാടുകടത്തുന്നതിന് വേണ്ടിയാണ് ഹിരാനഗർ സബ് ജയിലിലെ ഹോൾഡിങ് സെന്‍ററിൽ തടവിലാക്കിയത്.

കസ്റ്റഡിയിലെടുത്ത വിദേശികളിൽ ഭൂരിഭാഗവും ജമ്മുവിൽ അനധികൃതമായി താമസിക്കുന്നതായി പ്രത്യേക പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മ്യാൻമറിലെ ബംഗാളി-ഭാഷ സംസാരിക്കുന്ന മുസ്‌ലിം ന്യൂനപക്ഷമാണ് റോഹിംഗ്യകൾ. തങ്ങളുടെ രാജ്യത്തെ ഭൂരിപക്ഷവിഭാഗത്തില്‍ നിന്ന് നേരിടുന്ന പീഡനങ്ങളെ തുടർന്ന് ഇവരിൽ പലരും ബംഗ്ലാദേശ് വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അതിർത്തി കടന്നെത്തിയ ഇവർ ജമ്മുവിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും അഭയം പ്രാപിച്ചു.

ജമ്മുവിലെ വിവിധ രാഷ്‌ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും റോഹിംഗ്യകളെയും ബംഗ്ലാദേശി പൗരന്മാരെയും നാടുകടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ സാന്നിധ്യം മേഖലയിലെ ജനസംഖ്യ സ്വഭാവത്തിൽ മാറ്റം വരുത്താനുള്ള ഗൂഢാലോചനയാണെന്നും (Conspiracy to alter the demographic character) സമാധാനത്തിന് ഭീഷണിയാണെന്നുമാണ് ഇവർ ആരോപിച്ചത്.

സർക്കാർ കണക്കുകൾ പ്രകാരം 2008-നും 2016-നുമിടയിൽ റോഹിംഗ്യകളുടെ ജനസംഖ്യ 6,000-ത്തിലധികം വർധിച്ചു. ജമ്മു കശ്‌മീരിലെ ജമ്മു, സാംബ ജില്ലകളിൽ റോഹിംഗ്യൻ മുസ്‌ലിങ്ങളും ബംഗ്ലാദേശി പൗരന്മാരും ഉൾപ്പടെ 13,700-ലധികം വിദേശികൾ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.