മുംബൈ : മുംബൈയില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ വെടിവച്ചുകൊന്ന് എസ്‌ബിഐയില്‍ കവര്‍ച്ച നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈ ദഹിസറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലായിരുന്നു മോഷണം. ബുധനാഴ്‌ച വൈകിട്ട് 3.30നാണ് മാസ്ക് ധരിച്ച രണ്ട് പേര്‍ തോക്കുകളുമായി കവര്‍ച്ച നടത്തിയത്. അക്രമികളുടെ വെടിയേറ്റ് ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും കാവല്‍ക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടര ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് കവര്‍ന്നത്.
ALSO READ:അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി ; ബലാത്സംഗത്തിന് ഇരയായെന്ന് 15കാരി
കവര്‍ച്ചയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട അക്രമികളുടെ ചെരുപ്പില്‍ നിന്നാരാംഭിച്ച അന്വേഷണമാണ് പ്രതികളുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി എട്ട് സ്ക്വാഡുകളാണ് രൂപീകരിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് മുംബൈ പൊലീസിന് നേട്ടമായി.