ന്യൂഡൽഹി: റെംഡെസിവിയർ ആവശ്യകത കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും മേയ് 23 വരെയുള്ള മരുന്നിൻ്റെ ലഭ്യത ഉറപ്പാക്കിയെന്ന് കേന്ദ്ര മന്ത്രി ഡിവി സദാനന്ദ ഗൗഡ. മരുന്നുകളുടെ ഉൽപാദനവും വിതരണവും വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. കൃത്യതയോടെയുള്ള മരുന്ന് വിതരണം ഉറപ്പാക്കണമെന്നും വിതരണം സംബന്ധിച്ച് മാർക്കറ്റിങ് കമ്പനികളുമായി കരാറിൽ ഏർപ്പെടണമെന്നും സംസ്ഥാനങ്ങളോട് നിർദേശിച്ചു.
Read more: റെംഡെസിവിയർ മരുന്നിന് അനുമതി നൽകി അമേരിക്ക
മരുന്നുകളുടെ കരിഞ്ചന്ത രൂക്ഷമായ സാഹചര്യത്തിൽ പലയിടത്തും മരുന്നുകൾക്ക് ക്ഷാമം ഉള്ളതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഓക്‌സിജൻ തെറാപ്പിയിൽ ഗുരുതരമായ രോഗികൾക്ക് മിതമായ ചികിത്സ നൽകുന്നതിനുള്ള സ്പെക്‌ട്രം ആന്‍റി വൈറൽ മരുന്നാണ് റെംഡെസിവിർ. ഈ മരുന്ന് രോഗത്തിന്‍റെ തീവ്രത കുറക്കുകയും രോഗമുക്തി നേടുന്ന സമയം കുറക്കുകയും ചെയ്യുന്നുവെന്ന് മെഡിക്കൽ ഗവേഷകർ പറയുന്നു. റെംഡെസിവിയറിൻ്റെ ഉപയോഗം കൊവിഡ് രോഗമുക്തി 31 ശതമാനം വരെ വേഗത്തിലാക്കുമെന്ന് കണ്ടെത്തിയിരുന്നു.