റാഞ്ചി: രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോളിന് സബ്‌സിഡി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 25 രൂപയാണ് സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
-
झारखण्ड सरकार का निर्णय... https://t.co/MpLHJFfoqu pic.twitter.com/y0bhZcUheS
— Office of Chief Minister, Jharkhand (@JharkhandCMO) December 29, 2021 " class="align-text-top noRightClick twitterSection" data="
">झारखण्ड सरकार का निर्णय... https://t.co/MpLHJFfoqu pic.twitter.com/y0bhZcUheS
— Office of Chief Minister, Jharkhand (@JharkhandCMO) December 29, 2021झारखण्ड सरकार का निर्णय... https://t.co/MpLHJFfoqu pic.twitter.com/y0bhZcUheS
— Office of Chief Minister, Jharkhand (@JharkhandCMO) December 29, 2021
പെട്രോള്‍ വില വര്‍ധനയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മധ്യവര്‍ഗവും പാവങ്ങളുമാണ്. ഇവര്‍ക്ക് സർക്കാര്‍ തീരുമാനം ആശ്വാസകരമായിരിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.
റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ബാങ്ക് വഴി ഉടമകള്‍ക്ക് നേരിട്ട് പണം കൈമാറും. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 98.48 രൂപയാണ് വില. 2022 ജനുവരി 26 മുതല്‍ തീരുമാനം നിലവില്‍ വരും.
Also Read: ഇന്ധനവില നിർണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് വാജ്‌പേയ് സർക്കാരെന്ന് ഡോ. മേരി ജോർജ്