മുംബൈ : മഹാരാഷ്‌ട്ര സര്‍ക്കാര്‍ (Maharashtra govt) ഏര്‍പ്പെടുത്തിയ പ്രഥമ ഉദ്യോഗ് രത്‌ന പുരസ്‌കാരത്തിന് (Udyog Ratna award) അര്‍ഹനായി പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ (Ratan Tata). മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ (Eknath Shinde), ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis) അജിത് പവാര്‍ (Ajit Pawar) എന്നിവര്‍ മുംബൈ കൊളാബയിലെ വസതിയില്‍ എത്തി ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന് പുരസ്‌കാരം സമ്മാനിച്ചു. മഹാരാഷ്‌ട്ര ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ (MIDC) പ്രശസ്‌തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
'ഞങ്ങള്‍ക്ക് ഇത് അഭിമാനത്തിന്‍റെയും ആദരവിന്‍റെയും നിമിഷം. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍, പത്‌മവിഭൂഷണ്‍ ശ്രീ രത്തന്‍ ടാറ്റ ജിയെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആദ്യത്തെ 'ഉദ്യോഗ് രത്‌ന അവാര്‍ഡ്-2023' നല്‍കി ആദരിച്ചു' -പുരസ്‌കാരം ഏറ്റുവാങ്ങുന്ന 85കാരനായ രത്തന്‍ ടാറ്റയുടെ ചിത്രം പങ്കിട്ടുകൊണ്ട് ഫഡ്‌നാവിസ് എക്‌സില്‍ കുറിച്ചു.
-
Moment of Honour & Pride for us !
— Devendra Fadnavis (@Dev_Fadnavis) August 19, 2023 " class="align-text-top noRightClick twitterSection" data="
🕧12.30pm | 19-8-2023📍Mumbai | दु. १२.३० वा | १९-८-२०२३📍मुंबई.
🏆 Tata Group Chairman, Padma Vibhushan Shri Ratan Tata ji honoured with the Maharashtra’s First 'UdyogRatna Award - 2023' by the Government of Maharashtra.@RNTata2000… pic.twitter.com/fB19aSCy0N
">Moment of Honour & Pride for us !
— Devendra Fadnavis (@Dev_Fadnavis) August 19, 2023
🕧12.30pm | 19-8-2023📍Mumbai | दु. १२.३० वा | १९-८-२०२३📍मुंबई.
🏆 Tata Group Chairman, Padma Vibhushan Shri Ratan Tata ji honoured with the Maharashtra’s First 'UdyogRatna Award - 2023' by the Government of Maharashtra.@RNTata2000… pic.twitter.com/fB19aSCy0NMoment of Honour & Pride for us !
— Devendra Fadnavis (@Dev_Fadnavis) August 19, 2023
🕧12.30pm | 19-8-2023📍Mumbai | दु. १२.३० वा | १९-८-२०२३📍मुंबई.
🏆 Tata Group Chairman, Padma Vibhushan Shri Ratan Tata ji honoured with the Maharashtra’s First 'UdyogRatna Award - 2023' by the Government of Maharashtra.@RNTata2000… pic.twitter.com/fB19aSCy0N
ടാറ്റയെ ഉദ്യോഗ് രത്‌നയായി ആദരിച്ചത് പുരസ്‌കാരത്തിന്‍റെ അന്തസ് വര്‍ധിപ്പിച്ചെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ (Eknath Shinde) പ്രതികരിച്ചു. 'എല്ലാ മേഖലയിലും ടാറ്റ ഗ്രൂപ്പിന്‍റെ സംഭാവന വളരെ വലുതാണ്. ടാറ്റ എന്നാല്‍ വിശ്വാസം' - ഷിന്‍ഡെ പറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2021-22 വര്‍ഷത്തില്‍ 128 ബില്യണ്‍ ഡോളര്‍ ആയിരുന്നു ടാറ്റ ഗ്രൂപ്പിന്‍റെ വരുമാനം.
ഇന്‍ഡിക്കയും നാനോയും അവതരിപ്പിച്ച ഡയറക്‌ടര്‍ : ടാറ്റ സണ്‍സിന്‍റെയും ടാറ്റ ഗ്രൂപ്പിന്‍റെയും മുന്‍ ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റ 1937 ഡിസംബര്‍ 28നാണ് ജനിച്ചത്. ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍, ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ ടീ, ടാറ്റ കെമിക്കല്‍സ്, ടാറ്റ ടെലി സര്‍വീസസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങിയവയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു രത്തന്‍ ടാറ്റ. ടാറ്റ മോട്ടോര്‍സിന്‍റെ തലപ്പത്ത് അദ്ദേഹം ഇരിക്കുമ്പോഴാണ് ഇന്‍ഡിക്കയും നാനോയും പുറത്തിറക്കിയത്. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്‌ത് നിര്‍മിച്ച ആദ്യ കാറുകളാണ് ഇന്‍ഡിക്കയും നാനോയും.
അമേരിക്കയില്‍ നിന്ന് ആര്‍ക്കിടെക്‌ചറില്‍ പഠനം പൂര്‍ത്തിയാക്കിയ രത്തന്‍ ടാറ്റ 1962ലാണ് ടാറ്റ ഗ്രൂപ്പില്‍ എത്തുന്നത്. 1971 നെല്‍കോ (നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്‌ട്രോണിക് കമ്പനി) ഡയറക്‌ടറും 1947ല്‍ ടാറ്റ സണ്‍സ് ഡയറക്‌ടറും 1981ല്‍ ടാറ്റ ഇന്‍ഡസ്‌ട്രീസ് തലവനും ആയ അദ്ദേഹം 1991ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുകയായിരുന്നു. 2012ലാണ് രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നത്.
പുരസ്‌കാരങ്ങള്‍ നിരവധി (Awards won by Ratan Tata): പ്രമുഖ വ്യവസായി എന്നതിന് പുറമെ തികഞ്ഞ മനുഷ്യ സ്‌നേഹി എന്നും രത്തന്‍ ടാറ്റയെ പലരും പറയാറുണ്ട്. 2008ലാണ് രാജ്യം അദ്ദേഹത്തെ പത്‌മവിഭൂഷണ്‍ (Padma Vibhushan) നല്‍കി ആദരിച്ചത്. 2000ല്‍ പത്‌മഭൂഷണും (Padma Bhushan) രത്തന്‍ ടാറ്റയെ തേടിയെത്തിയിരുന്നു. കൂടാതെ മഹാരാഷ്‌ട്ര ഭൂഷണ്‍ (Maharashtra Bhushan)-2006, അസം വൈഭവ് (Assam Baibhav)-2021തുടങ്ങിയ പുരസ്‌കാരങ്ങളും നിരവധി വിദേശ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.