ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് നടി രശ്‌മിക മന്ദാന (Rashmika Mandanna) തന്‍റെ മാനേജരെ പുറത്താക്കി എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. താരത്തെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. കരിയറിന്‍റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് താരം പുറത്താക്കിയത്.
എന്നാൽ വാർത്തകളോട് പ്രതികരിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. നടിയും മാനേജരും സംയുക്ത പ്രസ്‌താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. തങ്ങൾക്കിടയിൽ അത്തരത്തിലുള്ള യാതൊരു പ്രശ്‌നവും ഇല്ലെന്നും സൗഹാർദപരമായാണ് പിരിയുന്നതെന്നുമായിരുന്നു പ്രസ്‌താവന. വ്യക്തിപരമായ കാരണങ്ങളാലാണ് സൗഹാർദപരമായി വേർപിരിയാൻ തീരുമാനിച്ചതെന്നും പ്രസ്‌താവനയിൽ പറയുന്നു.
-
Actress #RashmikaMandanna & her Manager released an official statement about ongoing rumours.They parted ways on a peaceful note. @IamRashmika pic.twitter.com/oBz0UzMEoa
— Ramesh Bala (@rameshlaus) June 22, 2023 " class="align-text-top noRightClick twitterSection" data="
">Actress #RashmikaMandanna & her Manager released an official statement about ongoing rumours.They parted ways on a peaceful note. @IamRashmika pic.twitter.com/oBz0UzMEoa
— Ramesh Bala (@rameshlaus) June 22, 2023Actress #RashmikaMandanna & her Manager released an official statement about ongoing rumours.They parted ways on a peaceful note. @IamRashmika pic.twitter.com/oBz0UzMEoa
— Ramesh Bala (@rameshlaus) June 22, 2023
പ്രൊഫഷണലിസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിക്കുകയും വ്യത്യസ്‌ത പാതകളിൽ മുന്നോട്ട് പോകാനുള്ള തങ്ങളുടെ പരസ്‌പര തീരുമാനത്തെ അംഗീകരിക്കുകയും ചെയ്‌തു. 'ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നവും ഇല്ല. ഞങ്ങൾ സൗഹാർദപരമായി വേർപിരിയാൻ തീരുമാനിച്ചു. എങ്ങനെ വേർപിരിയുന്നു എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ യാതൊരു സത്യവുമില്ല. ഞങ്ങൾ തികഞ്ഞ പ്രൊഫഷണലുകളാണ്, ഇനി മുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനിച്ചു', രശ്‌മികയും മാനേജരും അറിയിച്ചു.
Also read : 80 ലക്ഷം രൂപ തട്ടിയെടുത്തു ; മാനേജരെ പുറത്താക്കി രശ്‌മിക മന്ദാന
'അനിമല്‍' (Animal) എന്ന ചിത്രമാണ് രശ്‌മികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) നായകനായെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍ (Anil Kapoor), ബോബി ഡിയോള്‍ (Bobby Deol) എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിലേക്കെത്തും.
അനിമല്‍ സെറ്റില്‍ നിന്നുള്ള രശ്‌മികയുടെയും രണ്‍ബീര്‍ കപൂറിന്‍റെ ചിത്രവും സ്‌കൂള്‍ യൂണിഫോമില്‍ ക്ലീന്‍ ഷേവ് ചെയ്‌ത് യുവത്വം നിറഞ്ഞ ലുക്കിലുള്ള രണ്‍ബീറിന്‍റെ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുതാരങ്ങളും വളരെ മനോഹരമായി പുഞ്ചിരിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. 'അനിമലി'ന്‍റെ ഫസ്‌റ്റ് ലുക്കും പ്രീ - ടീസറും നേരത്തെ റിലീസ് ചെയ്യുകയും ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്‌തിരുന്നു.
Also read : 'സ്റ്റൈലന്‍' ചിരിയുമായി രൺബീറും രശ്‌മികയും; അനിമല്‍ സെറ്റിലെ വൈറല്‍ ചിത്രം പുറത്ത്
'പുഷ്‌പ 2: ദി റൂൾ' (Pushpa 2: The Rule) ആണ് രശ്‌മികയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം. അല്ലു അർജുന്‍ (Allu Arjun) ആണ് 'പുഷ്‌പ 2'ല്‍ (Pushpa 2) നായകനായി എത്തുന്നത്. 'പുഷ്‌പ: ദി റൈസി'ന്‍റെ തുടര്‍ ഭാഗമാണ് 'പുഷ്‌പ 2: ദി റൂള്‍'. ആദ്യ ഭാഗത്തിന്‍റെ സംവിധായകൻ സുകുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക.