ETV Bharat / bharat

ഹൃദയം തൊടാൻ റോക്കിയും റാണിയും; ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ട് കരണ്‍ - റോക്കി ഔർ റാണി കി പ്രേം കഹാനി

റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ ആദ്യ പോസ്‌റ്റര്‍ പുറത്ത്. റോക്കിയായി രണ്‍വീര്‍ സിംഗും റാണിയായി ആലിയ ഭട്ടും എത്തുന്നു..

Rocky Aur Rani Kii Prem Kahaani first look  Ranveer Singh Alia Bhatt new look  ranveer singh as rocky  alia bhatt as rani  ഹൃദയസ്‌പര്‍ശിയായ റോക്കി  ഹൃദയം കീഴടക്കാന്‍ റാണി  ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ട് കരണ്‍  Rocky Aur Rani Kii Prem Kahaani first look out  Ranveer Singh Alia Bhatt new avatar  Ranveer Singh  Alia Bhatt  Rocky Aur Rani Kii Prem Kahaani  റോക്കി ഔർ റാണി കി പ്രേം കഹാനി  റോക്കിയായി രണ്‍വീര്‍  റാണിയായി ആലിയ  ആലിയ ഭട്ടും രണ്‍വീര്‍ സിംഗും  റോക്കി ഔർ റാണി കി പ്രേം കഹാനി  കരണ്‍ ജോഹര്‍
ഹൃദയസ്‌പര്‍ശിയായ റോക്കി, ഹൃദയം കീഴടക്കാന്‍ റാണി; ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ട് കരണ്‍
author img

By

Published : May 25, 2023, 2:52 PM IST

ആലിയ ഭട്ടും രണ്‍വീര്‍ സിംഗും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ റോക്കിയായി രൺവീർ സിംഗ്‌ എത്തുമ്പോള്‍ റാണിയായി ആലിയ ഭട്ട്‌ വേഷമിടുന്നു. കരൺ ജോഹർ സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുതിർന്ന അഭിനേതാക്കളായ ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി എന്നിവരും അഭിനയിക്കും.

ചിത്രത്തിലെ നിരവധി പോസ്‌റ്ററുകളാണ് കരണ്‍ ജോഹര്‍ പങ്കുവച്ചിരിക്കുന്നത്. 'ഒരു പരിപൂര്‍ണ ഹൃദയസ്‌പര്‍ശി, റോക്കിയെ കാണുക'. -ഇപ്രകാരമാണ് രണ്‍വീറിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് കരണ്‍ ജോഹര്‍ കുറിച്ചത്. ആലിയയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററും കരണ്‍ പങ്കുവച്ചിട്ടുണ്ട്. സ്ത്രീകളേ, മാന്യരേ, രാജ്ഞി നിങ്ങളുടെ ഹൃദയം കീഴടക്കാന്‍ വന്നിരിക്കുന്നു. റാണിയെ കണ്ടുമുട്ടുക!' -കരണ്‍ കുറിച്ചു.

'ഇത് റോക്കിയുടെയും റാണിയുടെയും ലോകമാണ്, നിങ്ങൾ അവിടെ ജീവിക്കാൻ പോകുകയാണ്! എന്നാൽ കാത്തിരിക്കുക, കാരണം നിങ്ങൾ അവരുടെ കുടുംബത്തെയും കാണാൻ പോവുകയാണ്!' -ആലിയയും രണ്‍വീറും ഒന്നിച്ചുള്ള പോസ്‌റ്ററുകള്‍ പങ്കുവച്ച് കരണ്‍ ജോഹര്‍ കുറിച്ചു.

'ഈ കഥയിലെ രണ്ട് കുടുംബങ്ങളായ രൺധാവാസിനെയും ചാറ്റർജിമാരെയും കണ്ടുമുട്ടുക! പ്രണയത്തിന്‍റെ വിധി കുടുംബത്തിന്‍റെ ശക്തി നിശ്ചയിക്കും. വരൂ, 2023 ജൂലൈ 28ന് തീയേറ്ററുകളിൽ. എല്ലാവരും റോക്കി ഓര്‍ റാണി കി പ്രേം കഹാനിയുടെ ഭാഗമാകൂ.' -രണ്‍വീറും കുടുംബാംഗങ്ങളും അടങ്ങുന്ന മറ്റൊരു പോസ്‌റ്റര്‍ പങ്കുവച്ച് കരണ്‍ ജോഹര്‍ കുറിച്ചു.

ന്യൂഡല്‍ഹിയിലാണ് സിനിമയുടെ ഭൂരിഭാഗവും കരൺ ജോഹര്‍ ചിത്രീകരിച്ചത്. ഒരു റെട്രോ ലുക്കാണ് സിനിമയ്‌ക്ക്. സിനിമയുടെ ചിത്രീകരണ സമയത്തെ നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായിരുന്നു. വിമാനത്താവളത്തിൽ വെച്ച്‌ ആലിയയുടെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു.

കരണ്‍ ജോഹര്‍ നേരത്തെ പങ്കുവച്ച 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യുടെ തിരശ്ശീലയ്‌ക്ക് പിന്നിലുള്ള ചിത്രത്തില്‍ ആലിയയും കരണ്‍ ജോഹറും ഒന്നിച്ച് ചിരിക്കുന്നത് കാണാം. വെള്ള നിറമുള്ള തലയിണയുമായി കളിക്കുന്ന രണ്‍വീര്‍ സിംഗിനെയും ഒരു ഫ്രെയിമില്‍ കാണാം. മറ്റൊരു ചിത്രത്തില്‍ ജയാ ബച്ചന്‍റെ കയ്യില്‍ ചുംബിക്കുന്ന കരണിനെയും കാണാം.

ഏഴ്‌ വർഷത്തിന്‌ ശേഷം കരൺ ജോഹർ സംവിധായകനായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'. രൺബീർ കപൂർ, അനുഷ്‌ക ശർമ്മ, ഐശ്വര്യ റായ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ 'ഏ ദിൽ ഹേ മുഷ്‌കിൽ' ആയിരുന്നു കരണ്‍ ജോഹര്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം.

ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. സിനിമ കരിയറില്‍ കരണ്‍ തന്‍റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വേളയിലാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ഫസ്‌റ്റ് ലുക്കുകള്‍ കരണ്‍ ജോഹര്‍ പുറത്തുവിട്ടത്. ഈ അവസരത്തില്‍ അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ ഒരു പോസ്‌റ്റും പങ്കുവച്ചിരുന്നു.

'ഞാൻ ഇത്രയും നാളായി നിങ്ങളുമായി പങ്കിടാൻ കാത്തിരുന്ന ഒരു സിനിമ. ഒടുവിൽ ഇതാ എത്തി. പ്രണയവും കുടുംബവും അതിലേറെയും ആഘോഷിക്കാൻ ഞങ്ങളോടൊപ്പം സിനിമയിൽ ചേരൂ' -കരണ്‍ ജോഹര്‍ പറഞ്ഞു. ഇതുവരെയുള്ള തന്‍റെ ജൈത്രയാത്രയുടെ സ്‌മരണ പങ്കുവച്ച് കൊണ്ടാണ് കരണ്‍ ജോഹര്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചത്.

'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ തന്‍റെ ജന്മദിനത്തിൽ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ബോളിവുഡിലെ ഒരു സിനിമ നിർമാതാവെന്ന നിലയിലുള്ള തന്‍റെ ചരിത്രം ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോയാണ് കരൺ ജോഹര്‍ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. തന്‍റെ ഹിറ്റ് ചിത്രങ്ങളിൽ നിന്നുള്ള സ്‌നിപ്പെറ്റുകൾ അദ്ദേഹത്തിന്‍റെ ശബ്‌ദത്തിന്‍റെ പശ്ചാത്തലത്തിൽ കരണ്‍ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഹുൽ, അഞ്ജലി, ടീന എന്നിവർക്കൊപ്പം 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ ഒരു ക്ലാസിക് സീക്വൻസോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ കരൺ ജോഹർ വിവരിക്കുന്നത് കാണാം. 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ സ്വീക്വന്‍സോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.

Also Read: 'ഇത്രയും നാളായി നിങ്ങളുമായി പങ്കിടാൻ കാത്തിരുന്ന സിനിമ'; 51ാം പിറന്നാള്‍ സമ്മാനം പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.