ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ Akshay Kumar നായകനായെത്തുന്ന ഒഎംജി 2 OMG 2ന്‍റെ റിലീസ് തിയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടതോടെ 'അനിമല്‍' Animal റിലീസ് മാറ്റിവയ്‌ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്ഷയ് കുമാറിന്‍റെ ഒഎംജി 2 ഓഗസ്‌റ്റഅ 11നാണ് റിലീസ് ചെയ്യുക.
എന്നാല്‍, ഊഹാപോഹങ്ങൾ അവസാനിപ്പിച്ച്, 'അനിമൽ' ടീം സോഷ്യൽ മീഡിയയിൽ എത്തി. സിനിമയുടെ റിലീസ് മാറ്റിവച്ചിട്ടില്ലെന്നും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. 'ഒഎംജി 2', 'ഗദർ 2' എന്നിവയ്ക്ക് മുന്നില്‍ തലകുനിച്ച് അവര്‍ക്ക് വഴിയൊരുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല തങ്ങളെന്ന് 'അനിമൽ' ടീം വ്യക്തമാക്കി.
-
#Animal in cinemas on 11th-Aug-23@AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23 @imvangasandeep #BhushanKumar @VangaPranay #KrishanKumar @tuneintomanan @anilandbhanu @VangaPictures @TSeries @rameemusic @cowvala #ShivChanana @neerajkalyan_24 #Sundar @sureshsrajan pic.twitter.com/Wa7RCwKaRC
— Sandeep Reddy Vanga (@imvangasandeep) June 10, 2023 " class="align-text-top noRightClick twitterSection" data="
">#Animal in cinemas on 11th-Aug-23@AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23 @imvangasandeep #BhushanKumar @VangaPranay #KrishanKumar @tuneintomanan @anilandbhanu @VangaPictures @TSeries @rameemusic @cowvala #ShivChanana @neerajkalyan_24 #Sundar @sureshsrajan pic.twitter.com/Wa7RCwKaRC
— Sandeep Reddy Vanga (@imvangasandeep) June 10, 2023#Animal in cinemas on 11th-Aug-23@AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23 @imvangasandeep #BhushanKumar @VangaPranay #KrishanKumar @tuneintomanan @anilandbhanu @VangaPictures @TSeries @rameemusic @cowvala #ShivChanana @neerajkalyan_24 #Sundar @sureshsrajan pic.twitter.com/Wa7RCwKaRC
— Sandeep Reddy Vanga (@imvangasandeep) June 10, 2023
ഒപ്പം 'അനിമല്‍' പ്രീ ടീസർ Animal pre teaser നാളെ (ജൂണ്‍ 11) പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. രൺബീർ കപൂറും Ranbir Kapoor രശ്‌മിക മന്ദാനയും Rashmika Mandanna കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'അനിമല്‍'. സോഷ്യൽ മീഡിയയിലൂടെ 'അനിമൽ' സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ Sandeep Reddy Vanga സിനിമയുടെ റിലീസ് തിയതിയെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിടുകയും ചെയ്‌തു.
'അനിമലി'ന്‍റെ പ്രീ-ടീസർ റിലീസ് തിയതിയും സമയവും വെളിപ്പെടുത്തുന്ന ഒരു പോസ്‌റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. നാളെ (ജൂണ്‍ 11) രാവിലെ 11:11നാണ് 'അനിമല്‍' പ്രീ ടീസര്‍ റിലീസ് ചെയ്യുക.' - ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് സന്ദീപ് റെഡ്ഡി വംഗ കുറിച്ചത്. സിനിമയുടെ തിയേറ്റര്‍ റിലീസിന് രണ്ട് മാസം മുമ്പാണ് നിര്‍മാതാക്കള്‍ പ്രീ ടീസർ റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്.
അതേസമയം തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ Rajinikanth ജയിലര്‍ Jailer ഓഗസ്‌റ്റ് 10നാണ് റിലീസ് ചെയ്യുക. ജയിലര്‍ ഒഴികെ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് ചിത്രങ്ങൾ ഒരേ ദിവസമാണ് ബിഗ് സ്‌ക്രീനുകളിൽ എത്തുന്നത്. 'അനിമൽ' റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, സണ്ണി ഡിയോളിന്‍റെ 'ഗദർ 2', അക്ഷയ് കുമാറിന്‍റെ ഒഎംജി 2 എന്നിവയുടെ നിർമ്മാതാക്കൾ പിന്നീട് അതേ റിലീസ് തിയതി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
രണ്‍ബീറിനെ കൂടാതെ അനിൽ കപൂർ Anil Kapoor, ബോബി ഡിയോൾ എന്നിവരും അനിമലില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. നേരത്തെവന്ന റിപ്പോർട്ടുകള്‍ പ്രകാരം സംവിധായകന്‍, രൺബീറിനെ ഇതുവരെ കാണാത്ത അവതാരത്തിലാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിനായി രണ്‍ബീര്‍ വലിയ പരിവർത്തനത്തിന് വിധേയനായിരിക്കുകയാണ്.
ഒരു ഗ്യാങ്‌സ്‌റ്ററായാണ് ചിത്രത്തില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. അടുത്തിടെ 'അനിമലില്‍' നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ലീന്‍ ഷേവ് ചെയ്‌ത് യുവത്വം നിറഞ്ഞ ലുക്കിലാണ് വീഡിയോയില്‍ രണ്‍ബീറിനെ കാണാനായത്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ക്ലാസ് മുറിക്ക് മുന്നില്‍ നില്‍ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനായത്. രണ്‍ബീറിന്‍റെ ക്ലീൻ ഷേവ് ലുക്ക് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കിയിരുന്നു.
Also Read: ക്ലീന്‍ ഷേവ് ചെയ്‌ത് സ്‌കൂള്‍ യൂണിഫോമില്‍ രണ്‍ബീര്‍ കപൂര്‍; അനിമല്‍ ദൃശ്യം ചോര്‍ന്നു