ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതിഥ്യ സ്ഥാപനത്തിനുള്ള (Contribution to hospitality in South India) പുരസ്കാരം റാമോജി ഫിലിം സിറ്റിക്ക്. സൗത്ത് ഇന്ത്യ ഹോട്ടല്‍ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ (SIHARA) ആണ് പുരസ്കാരത്തിനായി ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയെ തെരഞ്ഞെടുത്തത്. സിഹാറയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി സിഎം ബസവരാജ് ബൊമ്മെ ബെംഗളൂരുവിലെ സന്‍ഗ്രി ലാ ഹോട്ടലിന് പുരസ്‌കാരം സമ്മാനിച്ചു.
റാമോജി ഫിലിം സിറ്റിയുടെ മാനേജിങ് ഡയറക്‌ടര്‍ സി എച്ച് വിജയേശ്വരി മികച്ച പുരസ്‌കാരം ഏറ്റുവാങ്ങി. ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാമോജി ഫിലിം സിറ്റിയെ ടൂറിസം വ്യവസായത്തിലെ മുൻനിര നേതാക്കളിൽ ഒരാളായി സിഹാര അംഗീകരിച്ചു. കർണാടക ടൂറിസം മന്ത്രി ആനന്ദൻ സിങ്, തമിഴ്‌നാട് ടൂറിസം മന്ത്രി ഡോ മതിവേന്തൻ, സിഹാറ പ്രസിഡന്‍റ് ശ്യാം രാജു തുടങ്ങിയവർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തു.