ETV Bharat / bharat

മകന്‍റെ ഭാര്യയുമായി ഒളിച്ചോടി രാജസ്ഥാന്‍ സ്വദേശി ; യുവതി പോയത് 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് - ഗച്ചിബൗളിയിലെ വിചിത്ര പ്രണയം

രാജസ്ഥാന്‍ സലോര്‍ സ്വദേശിയാണ് മരുമകളോടൊപ്പം നാടുവിട്ടത്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി ഭര്‍തൃപിതാവിനൊപ്പം പോയത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി

Rajasthan man elopes with daughter in law  Rajasthan native elopes with daughter in law  man elopes with daughter in law  Bizarre love  മരുമകളെ പ്രണയിച്ച രാജസ്ഥാന്‍ സ്വദേശി  പ്രണയം  വിചിത്ര പ്രണയം  രാജസ്ഥാന്‍ സലോര്‍  രാജസ്ഥാനിലെ ബുണ്ടി  ഗച്ചിബൗളിയിലെ വിചിത്ര പ്രണയം  ബുണ്ടിയിലെ വിചിത്ര പ്രണയം
മരുമകളെ പ്രണയിച്ച രാജസ്ഥാന്‍ സ്വദേശി
author img

By

Published : Mar 5, 2023, 8:21 AM IST

ബുണ്ടി (രാജസ്ഥാന്‍) : പ്രണയം അന്ധമാണെന്ന് പറയാറുണ്ട്. പ്രതിബന്ധങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കിയാണ് പ്രണയം പലപ്പോഴും ലക്ഷ്യത്തിലെത്താറ്. രണ്ടുപേര്‍ മാത്രമുള്ള ഒരു മായിക ലോകം കൂടിയാണത്. ചില അപ്രതീക്ഷിത പ്രണയങ്ങളുമുണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് രാജസ്ഥാനിലുണ്ടായത്. സ്വന്തം മകന്‍റെ ഭാര്യയുമായി ഒളിച്ചോടിയിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശി. ബുണ്ടി ജില്ലയിലെ സലോര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.

രമേശ് വൈരാഗി എന്നയാളാണ് മകന്‍ പവന്‍ വൈരാഗിയുടെ ഭാര്യയുമായി പ്രണയത്തിലായത്. പവനും ഭാര്യയ്‌ക്കും ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് ഭര്‍തൃപിതാവിനൊപ്പം യുവതി വീടുവിട്ടത്. മകന്‍റെ ഇരുചക്ര വാഹനവുമെടുത്താണ് രമേശ് മരുമകളുമായി കടന്നുകളഞ്ഞത്.

പിതാവും ഭാര്യയും നാടുവിട്ടതിന് പിന്നാലെ പവന്‍ വൈരാഗി പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്‍റെ ഭാര്യ തെറ്റ് ചെയ്‌തിട്ടില്ലെന്നും പിതാവ് അവരെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണ് എന്നുമാണ് പവന്‍ പറയുന്നത്.

സംഭവത്തെ കുറിച്ച് പവന്‍ പറഞ്ഞത്: 'ജോലിയുടെ ഭാഗമായി എനിക്ക് നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. അച്ഛനും എന്‍റെ ഭാര്യയും ആറ് മാസമുള്ള ഞങ്ങളുടെ കുഞ്ഞുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പണം സമ്പാദിക്കാനായി അച്ഛന്‍ പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്‍റെ ഭാര്യ തെറ്റുകാരിയല്ല. അച്ഛന്‍ അവളെ പ്രലോഭിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്.

യഥാര്‍ഥത്തില്‍ അച്ഛന്‍ എന്‍റെ ഭാര്യയെ കവര്‍ന്നെടുക്കുകയാണ് ചെയ്‌തത്. എന്‍റെ സ്‌കൂട്ടറും അച്ഛന്‍ അപഹരിച്ചു. എന്‍റെ ഭാര്യയെ അച്ഛന്‍ എങ്ങനെ വശീകരിച്ചു എന്നത് മനസിലാകുന്നില്ല. അച്ഛന്‍റെ പ്രലോഭനം കാരണമാണ് അവള്‍ അദ്ദേഹത്തിനൊപ്പം പോയത്. അല്ലെങ്കില്‍ അവളൊരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കില്ല' - പവന്‍ പറയുന്നു.

അതേസമയം പരാതി പൊലീസ് ഗൗരവമായി കാണുന്നില്ലെന്ന് പവന്‍ ആരോപിച്ചു. എന്നാല്‍ യുവാവിന്‍റെ ആരോപണം തള്ളി പൊലീസ് രംഗത്തുവന്നു. കേസ് സമഗ്രമായി അന്വേഷിച്ച് വരികയാണെന്ന് സദര്‍ സ്റ്റേഷന്‍ ഓഫിസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു. യുവാവിന്‍റെ ഇരുചക്ര വാഹനം മോഷ്‌ടിച്ച് നാടുവിട്ട പിതാവിനെയും ഭാര്യയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇരുവരും എവിടെയാണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. രാജസ്ഥാനില്‍ ഇത്തരം അപൂര്‍വ പ്രണയങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. സിരോഹി ജില്ലയില്‍ 40 കാരി മരുമകനുമായി പ്രണയത്തിലായത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു. ഭര്‍ത്താവിന് അമിതമായി മദ്യം നല്‍കി മരുമകനൊപ്പം യുവതി നാടുവിടുകയായിരുന്നു.

തെലങ്കാന ഗച്ചിബൗളിയിലെ വേറിട്ട പ്രണയം : കഴിഞ്ഞ ദിവസം തെലങ്കാനയിലെ ഗച്ചിബൗളിയിലും സമാനമായ സംഭവം നടന്നു. രാജസ്ഥാനില്‍ ഭര്‍തൃപിതാവും യുവതിയും ആയിരുന്നെങ്കില്‍ ഗച്ചിബൗളി സംഭവത്തില്‍ അധ്യാപികയും വിദ്യാര്‍ഥിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. 26 കാരിയായ അധ്യാപിക പത്താംക്ലാസ് വിദ്യാര്‍ഥിയുമായി പ്രണയത്തിലാവുകയായിരുന്നു.

Also Read: ഗച്ചിബൗളിയില്‍ 10ാംക്ലാസ് വിദ്യാര്‍ഥിയുമായി പ്രണയം, വിവാഹാലോചന തുടങ്ങിയതോടെ വിദ്യാര്‍ഥിയുമായി നാടുവിട്ട് അധ്യാപിക

യുവതിയുടെ വീട്ടില്‍ വിവാഹാലോചനകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥിയുമായി യുവതി നാടുവിട്ടു. ഇരു കുടുംബങ്ങളും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും മടങ്ങിയെത്തി.

വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താനും തന്‍റെ അധ്യാപികയും ഇഷ്‌ടത്തിലാണെന്നും അധ്യാപികയ്‌ക്ക് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ തങ്ങള്‍ ഒളിച്ചോടുകയായിരുന്നു എന്നും വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപികയെ വിളിച്ചുവരുത്തി പൊലീസ് കൗണ്‍സിലിങ് നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.