ഭിൽവാര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൽക്കരി ചൂളയിൽ നിന്നും കണ്ടെടുത്തു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ബുധനാഴ്‌ച (ഓഗസ്റ്റ് 2) ആടുമേയ്ക്കനായി വീട്ടിൽ നിന്നും പോയ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഗുർജർ സമുദായത്തിൽപ്പെട്ട പെൺകുട്ടി ഭിൽവാര ജില്ലയിലെ ഗിരൃദൃയ ഗ്രാമപഞ്ചായത്തിലെ സഹപുര സ്വദേശിനിയാണ്.
പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കന്ന ആളുകളെ പൊലീസ് അറസ്റ്റുചെയ്‌തു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ശേഷം പെൺകുട്ടി കൽക്കരി ചൂളയുടെ സമീപത്ത് ആട് മേയ്ക്കുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, വൈകുേന്നരം വീട്ടിൽ എത്താത്തനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, പൊലീസ് പരാതി രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതായി പ്രദേശവാസികൾ പറയുന്നു.
പീന്നീട് പ്രദേശവാസികളുടെ തെരച്ചിലിനെ തുടര്‍ന്നാണ് പെൺകുട്ടിയുടെ മൃതദേഹം കൽക്കരി ചൂളയിൽ നിന്നും കണ്ടെത്തിയത്. ശേഷം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനയച്ചു. തുടർന്ന്, രാജസ്ഥാൻ ഗുർജർ മഹാസഭ പ്രസിഡന്‍റും മന്ത്രിയുമായ കലുലാൽ ഗുർജറും ഡെപ്യൂട്ടി ജില്ല തലവൻ ശങ്കർലാൽ ഗുർജറുൾമുൾപ്പെടെയുള്ള ബിജെപി പ്രാദേശിക നേതാക്കൾ സംഭവ സ്ഥലം സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഢൃം പ്രഖൃാപിച്ച് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
also read : അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി