ബാർമർ: ഒട്ടകവണ്ടിയിൽ കൊവിഡ് വാക്‌സിൻ വിതരണം സംഘടിപ്പിച്ച് രാജസ്ഥാൻ. രാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കൊവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്താണ് 100% വാക്‌സിനേഷൻ ലക്ഷ്യമിട്ടുള്ള വാക്‌സിനേഷൻ. രാജസ്ഥാൻ മെഡിക്കൽസും, ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റും, 'ധാരാ സൻസ്ഥാനും' ചേർന്നാണ് ഒട്ടക വണ്ടിയിലെ വാക്‌സിനേഷൻ ആരംഭിച്ചത്.
ജില്ല റിപ്രൊഡക്‌റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രീത് മൊഹീന്ദർ സിംഗ്, ജില്ലാ ആശ കോ-ഓർഡിനേറ്റർ രാകേഷ് ഭാട്ടി, ധാരാ സൻസ്ഥാൻ ഡയറക്‌ടർ മഹേഷ് പമ്പലിയ എന്നിവർ കൊവിഡ് വാക്‌സിനേഷൻ ലക്ഷ്യം കൈവരിക്കുന്നതിനായി ഒട്ടകവണ്ടി ഫ്ലാഗ് ഓഫ് ചെയ്‌തു.
Also read: COVID-19: രാജ്യത്ത് 3,324 പേർക്ക് കൂടി കൊവിഡ്; 40 മരണം