ETV Bharat / bharat

രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടന നീളാന്‍ സാധ്യത - rajasthan cabinet reshuffle extended news

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസഭ പുനസംഘടന നീട്ടുമെന്നാണ് സൂചന.

രാജസ്ഥാന്‍ മന്ത്രിസഭ പുന:സംഘടനം വാര്‍ത്ത  രാജസ്ഥാന്‍ മന്ത്രിസഭ പുന:സംഘടനം നീളും വാര്‍ത്ത  അശോക് ഗെലോട്ട് ആരോഗ്യ സ്ഥിതി വാര്‍ത്ത  രാജസ്ഥാന്‍ കോണ്‍ഗ്രസ് പുതിയ വാര്‍ത്ത  രാജസ്ഥാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധി പുതിയ വാര്‍ത്ത  ഗെലോട്ട് കൊവിഡ് ചികിത്സ വാര്‍ത്ത  rajasthan cabinet reshuffle hold news  rajasthan cabinet reshuffle latest news  rajasthan cabinet reshuffle extended news  rajasthan cm ashok gehlot health issue news
രാജസ്ഥാനില്‍ മന്ത്രിസഭ പുന:സംഘനം നീളാന്‍ സാധ്യത
author img

By

Published : Jun 15, 2021, 10:15 AM IST

ജയ്‌പൂര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ മന്ത്രിസഭ പുനസംഘടനയും വിപുലീകരണവും നീളുമെന്ന് സൂചന. ചികിത്സയില്‍ കഴിയുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കൂടിക്കാഴ്‌ചകള്‍ ഒഴിവാക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. ഗെലോട്ടിന്‍റെ രോഗാവസ്ഥ കണക്കിലെടുത്ത് മന്ത്രിസഭ പുനസംഘടന നീട്ടാനാണ് സാധ്യത.

കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗെലോട്ടിനോട് ആളുകളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത് ഒഴിവാക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ലോകേഷ് ശർമ അറിയിച്ചു.

മുൻകരുതലെന്ന നിലയിൽ ഒന്നോ രണ്ടോ മാസത്തേക്ക് നേരിട്ടുള്ള കൂടിക്കാഴ്‌ചകള്‍ ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ യോഗങ്ങള്‍ ചേരാനാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. നിലവില്‍ വകുപ്പ് തല യോഗങ്ങളും അവലോകന യോഗങ്ങളുമെല്ലാം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നടക്കുന്നത്.

Read more: രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനെന്ന് സൂചന

ശ്രദ്ധ മുഴുവന്‍ സച്ചിനിലേക്ക്

മന്ത്രിസഭ പുനസംഘടന ഉടനുണ്ടാകുമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദോത്രാസ ശനിയാഴ്‌ച അറിയിച്ചിരുന്നു. പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ സജീവമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.